SERVICE VERIFICATION OF AIDED SCHOOL TEACHERS BY MANAGER:INSTRUCTIONS:അദ്ധ്യാപകരുടേയും ഇതര ജീവനക്കാരുടേയും സർവ്വീസ് വെരിഫിക്കേഷനായി സർവ്വീസ് പുസ്തകം മാനേജരുടെ ഓഫീസിലും വീട്ടിലും എത്തിക്കണമെന്ന ആവശ്യം നിയന്ത്രിക്കുന്നത് -സംബന്ധിച്ച്
- അദ്ധ്യാപകരുടേയും ഇതര ജീവനക്കാരുടേയും സർവ്വീസ് വെരിഫിക്കേഷനായി സർവ്വീസ് പുസ്തകം മാനേജരുടെ ഓഫീസിലും വീട്ടിലും എത്തിക്കണമെന്ന ആവശ്യം നിയന്ത്രിക്കുന്നത് -സംബന്ധിച്ച്:CIRCULAR NO.H2/3343/2015 DT:16/05/2015"
- MANAGERS MAY VISIT THE RELEVANT SCHOOL IN ADVANCE BY NOTIFYING THE HEADMASTERS IN ADVANCE AND WITHIN THE WORKING HOURS OF THE SCHOOL DAYS ONLY DURING THE WORKING HOURS BY CHECKING THE RECORDS AS PER KER CHAPTER XIV A RULE 30 AND VERIFYING THE SERVICE AND ATTESTING THE REQUIRED RECORDS IN THE SERVICE BOOK. "
- "കെ.ഇ.ആർ അദ്ധ്യായം XIV A ചട്ടം 30 പ്രകാരം തന്റെ സ്കൂളിലെ ജീവനക്കാരുടെ വാർഷിക സർവ്വീസ് വെരിഫിക്കേഷൻ നടത്തി സർവ്വീസ് ബുക്കിൽ അതു സംബന്ധിച്ച സാക്ഷ്യപ്പെടുത്തലുകൾ നടത്താൻ മാനേജർക്ക് അധികാരം നൽകിയിട്ടുണ്ട്. ഇപ്രകാരമുള്ള സാക്ഷ്യപ്പെടുത്തലുകൾ നടത്താൻ വേണ്ടി ചില സ്കൂൾ മാനേജർമാർ നിരവധി റിക്കാർഡുകളോടൊപ്പം സർവ്വീസ് ബുക്കുകൾ അവരുടെ വീടുകളിലോ ഓഫീസുകളിലോ എത്തിക്കാനും ടി വസ്തുവകകൾ മാനേജരുടെ കൈവശം കുറച്ചു ദിവസങ്ങൾ വെക്കുന്നതിനുമായി കർശന നിർദ്ദേശം നൽകി വരുന്നു. അങ്ങനെ പ്രവർത്തിക്കാത്ത പ്രധാനാദ്ധ്യാപകർക്കെതിരെ ചില മാനേജർമാർ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും സൂചന പരാതിയിൽ പറയുന്നു.
- കെ.ഇ.ആർ അദ്ധ്യായം XIV A ചട്ടം 26 പ്രകാരം സർവ്വീസ് പുസ്തകം സുരക്ഷിതമായി സൂക്ഷിക്കേണ്ട അധികാരി ഹെഡ്മാസ്റ്ററാണ്. ഇക്കാര്യത്തിൽ ഹെഡ്മാസ്റ്റർ ഡിപ്പാർട്ട്മെന്റിനോടും മാനേജരോടും ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്നും പറയുന്നുണ്ട്. ഈ ചട്ടത്തിൽ ഡിപ്പാർട്ട്മെന്റ് അധികാരികൾ ആവശ്യപ്പെടുമ്പോഴെല്ലാം സർവ്വീസ് പുസ്തകം പരിശോധനക്കായി സമർപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. മാനേജർക്ക് ഇത്തരമൊരധികാരം ചട്ട പ്രകാരം നൽകിയിട്ടില്ല.
- മേൽ സാഹചര്യത്തിൽ മാനേജർമാർ ഹെഡ്മാസ്റ്റർമാരെ മുൻകൂട്ടി അറിയിച്ചുകൊണ്ട് ബന്ധപ്പെട്ട സ്കൂൾ സന്ദർശിച്ച് സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയങ്ങൾക്കുള്ളിൽ മാത്രം കെ.ഇ.ആർ അദ്ധ്യായം XIV A ചട്ടം 30 പ്രകാരം റിക്കാർഡുകൾ പരിശോധിച്ച് സർവ്വീസ് വെരിഫിക്കേഷൻ നടത്തി ആവശ്യമായ രേഖപ്പെടുത്തലുകൾ സർവ്വീസ് പുസ്തകത്തിൽ സാക്ഷ്യപ്പെടുത്താവുന്നതാണ്."
No comments:
Post a Comment