ACADEMIC CALENDAR IN SCHOOL:REVISED ORDER ISSUED:GO(MS)100/2021/GEDN DT:31/05/2021
- ആർ.ടി.ഇ ആക്റ്റിൻ്റെ ഷെഡ്യൂൾ പ്രകാരം ഒന്നു മുതൽ 5 വരെയുള്ള ക്ളാസുകളിൽ 200 പ്രവൃത്തിദിനങ്ങളും 800 ബോധനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. പ്രസ്തുത ആക്റ്റ് പ്രകാരം 6 മുതൽ 8 വരെയുള്ള ക്ളാസുകളിൽ 220 പ്രവൃത്തിദിനങ്ങളും 1000 പഠനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അധ്യായം VII ചട്ടം 3 പ്രകാരം 9, 10 എന്നീ ക്ളാസ്സുകളിൽ ഓരോ സ്കൂൾ വർഷത്തിലും സാധാരണഗതിയിൽ ചുരുങ്ങിയത് പരീക്ഷാദിവസങ്ങൾ കൂടാതെ 220 സാദ്ധ്യായ ദിവസങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ എത്ര പഠനമണിക്കൂറുകൾ ആവശ്യമുണ്ടെന്നു നിർദ്ദേശിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ ബഹു.ഹൈക്കോടതി വിധി പാലിക്കുന്നതിനായി വിദഗ്ദസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
- 1. ആർ.ടി.ഇ ആക്റ്റിൻ്റെ ഷെഡ്യൂൾ പ്രകാരം ഒന്നു മുതൽ 4 വരെയുള്ള ക്ളാസുകളിൽ 200 പ്രവൃത്തിദിനങ്ങളും 800 ബോധനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. പ്രസ്തുത ബോധന മണിക്കൂറുകൾ തികയ്ക്കാൻ 198 പ്രവൃത്തി ദിനങ്ങൾ മതിയാകും. അതിനാൽ 1 മുതൽ 4 വരെ ക്ലാസ്സുകൾക്ക് 198 പ്രവൃത്തി ദിവസം ഉണ്ടാകേണ്ടതാണ്.
- 2. ആർ.റ്റി.ഇ. ആക്ട് പ്രകാരം 5-ാ ം ക്ളാസ്സിന് 200 പ്രവൃത്തിദിനങ്ങളും 6 മുതൽ 7 വരെയുള്ള ക്ളാസുകളിൽ 220 പ്രവൃത്തിദിനങ്ങളും 1000 പഠനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. ആയതിനാൽ 5 മുതൽ 7 വരെ ക്ളാസ്സുകൾക്ക് പ്രസ്തുത ബോധന മണിക്കൂറുകൾ ലഭിക്കുവാൻ ഒരു ദിവസം 5 മണിക്കൂർ എന്ന കണക്കിൽ 200 ദിവസം വേണ്ടിവരുമെന്നതിനാൽ മേൽ പറഞ്ഞ 198 ദിവസം കൂടാതെ ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകളും കൂടി പ്രവൃത്തിദിനമാക്കേണ്ടതാണ്
- 3. ആർ.റ്റി.ഇ. ആക്ട് പ്രകാരം 8-ാ ം ക്ളാസ്സിന് 220 പ്രവൃത്തിദിനങ്ങളും 9, 10 ക്ളാസ്സുകൾക്ക് കെ.ഇ.ആർ. പ്രകാരം 220 പ്രവൃത്തി ദിനങ്ങളുമാണ് വേണ്ടത്. 220 പ്രവൃത്തി ദിവസങ്ങളിൽ 1100 പഠന മണിക്കൂറാണ് ലഭിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിനായി 8 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തിദിവസമായും വെള്ളിയാഴ്ചകൾ ഒഴിവാക്കിവരുന്ന പ്രവൃത്തി ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്കു ശേഷം 15 മിനിറ്റും (ആകെ 30 മിനിറ്റു സമയം) അധിക പ്രവൃത്തി സമയമായും നിശ്ചയിക്കുന്നു.
- 4.മേൽ പറഞ്ഞ രീതിയിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ കലണ്ടർ നിശ്ചയിച്ച് ഉത്തരവാകുന്നു.
Excellent insights! dell boomi training
ReplyDeletewith hands-on exercises and practical projects to boost your cloud career.
Excellent overview! A boomi course
ReplyDeletefor anyone wanting to master Dell Boomi. With its intuitive interface, you'll quickly learn to build and manage complex integration processes without needing extensive coding.