*പ്രീമെട്രിക്- പ്രധാന മാറ്റങ്ങൾ*
1. സ്കൂൾ ലോഗിൻ 2022-23 മുതൽ സിംഗിൾ ലോഗിൻ ആയിരിക്കും. നേരത്തേ ഉണ്ടായിരുന്നതിൽ ക്ലർക്ക് ലോഗിൻ നിലനിൽക്കും. പ്രിൻസിപ്പൽ ലോഗിൻ ഉണ്ടാകില്ല. ക്ലർക്ക് ലോഗിൻ ഇനി മുതൽ Institution- HM Login എന്ന പേരിൽ അറിയപ്പെടും. നേരത്തേ ഉണ്ടായിരുന്ന User ID, Password എന്നിവയിൽ മാറ്റമുണ്ടാകില്ല
*പ്രീമെട്രിക്- പ്രധാന മാറ്റങ്ങൾ*
2. പ്രിൻസിപ്പൽ ലോഗിനിൽ ഉണ്ടായിരുന്ന Add Course എന്ന ഓപ്ഷൻ പുതിയ ലോഗിനിൽ Settings എന്ന മെനുവിൽ ലഭ്യമാണ്. പ്രിൻസിപ്പൽ ലോഗിനിൽ ഉണ്ടായിരുന്ന Application Verification ഇനി ഉണ്ടാകില്ല. പുതിയ ലോഗിനിൽ നിന്നും സ്കോളർഷിപ്പ് Apply ചെയ്യുമ്പോൾ തന്നെ അത് SCDO ലോഗിനിൽ എത്തും. പ്രിൻസിപ്പൽ ലോഗിനിൽ ഉണ്ടായിരുന്ന Track Details പുതിയ ലോഗിനിൽ അതേ പേരിൽ ലഭ്യമാണ്.
3. സ്കൂൾ ലോഗിനിൽ ഇനി മുതൽ SC, ST, BC വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും സ്കോളർഷിപ്പ് അപ്ലൈ ചെയ്യുന്നതിനും പ്രത്യേകം ലിങ്കുകൾ സെറ്റ് ചെയ്തിട്ടുണ്ട്. അതാത് വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ അതാത് ലിങ്കുകൾ വഴിയാണ് സ്കൂളിൽ നിന്നും ചെയ്യേണ്ടത്. സ്ക്രീൻ ഷോട്ട് ചുവടെ പോസ്റ്റ് ചെയ്യുന്നു
അതായത് SC വിദ്യാർഥിയുടെ സ്കോളർഷിപ്പ് അപ്ലൈ ചെയ്യുക, SC വിദ്യാർഥിയെ Add ചെയ്യുക, SC വിദ്യാർഥിയുടെ details എഡിറ്റ് ചെയ്യുക.... തുടങ്ങി എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് E-Grantz SC Dev Dept എന്ന ലിങ്ക് വഴിയാണ്.
ST വിദ്യാർഥിയാണെങ്കിൽ E-Grantz SC Dev Dept എന്ന ലിങ്ക് വഴി.
OBC/OEC വിദ്യാർഥിയാണെങ്കിൽ E-Grantz BC Dev Dept എന്ന ലിങ്ക് വഴി
4. Apply for Scholarship ലിങ്കിൽ ഇനി മുതൽ എഡിറ്റ് ഓപ്ഷൻ ഉണ്ടാകില്ല. വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ തലത്തിൽ എഡിറ്റ് ചെയ്യണമെങ്കിൽ Edit Student Details എന്ന ഓപ്ഷൻ വഴി ചെയ്യണം. *ഓരോ അക്കാഡമിക് വർഷത്തിലും വിദ്യാർഥികളെ പ്രൊമോട്ട് ചെയ്തതിനു ശേഷം മാത്രമേ എഡിറ്റ് ചെയ്യുവാൻ കഴിയുകയുള്ളൂ. സ്കോളർഷിപ്പ് അപ്ലൈ ചെയ്തു കഴിഞ്ഞാൽ പിന്നെ എഡിറ്റ് ചെയ്യുവാൻ കഴിയില്ല*
No comments:
Post a Comment