K.TET:ISSUE OF DUPLICATE HALL TICKET:GUIDELINES:
CIRCULAR NO.EX.CGL2/53000/2025/CGE DT:01/10/2026
കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K.TET) ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലറിന്റെ (No. EX.CGL2/53000/2025/CGE, തീയതി: 01/10/2026) വിശദാംശങ്ങൾ
സർക്കുലറിന്റെ പ്രധാന വിവരങ്ങൾ
കെ-ടെറ്റ് പരീക്ഷ പൂർത്തിയായ ശേഷമുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും, സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും ഹാൾ ടിക്കറ്റ് നിർബന്ധമാണ്
സമർപ്പിക്കേണ്ട രേഖകളും അപേക്ഷാ രീതിയും
ട്രഷറി ചെല്ലാൻ:
0202-01-102-92-Other Receiptsഎന്ന ശീർഷകത്തിൽ ട്രഷറിയിൽ ₹100/- ഒടുക്കിയ അസ്സൽ ചെല്ലാൻ (ഓരോ കാറ്റഗറിയ്ക്കും 100/- രൂപ വീതം ഒടുക്കണം). രേഖകളുടെ പകർപ്പ്: കെ-ടെറ്റ് റിസൾട്ടിന്റെയോ അപേക്ഷയുടെയോ പകർപ്പ് (ആപ്ലിക്കേഷൻ നമ്പർ/റോൾ നമ്പർ, കാറ്റഗറി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം)
. സ്വയം തയ്യാറാക്കിയ അപേക്ഷ
. തപാൽ മാർഗ്ഗം ലഭിക്കാൻ: സ്വന്തം വിലാസം എഴുതി മതിയായ തപാൽ സ്റ്റാമ്പ് പതിപ്പിച്ച കവർ
.
ശ്രദ്ധിക്കുക: 2012 മുതൽ 2017 വരെയുള്ള വർഷങ്ങളിലെ ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റിന് അപേക്ഷിക്കുമ്പോൾ ആപ്ലിക്കേഷൻ നമ്പറും ഐ.ഡി നമ്പറും നിർബന്ധമാണ്
.
ഹെൽപ്പ് ഡെസ്ക് ഇ-മെയിൽ വിലാസങ്ങൾ
ktetpbhelpdesk@gmail.com
pareekshabhavancgl@gmail.com



