സമന്വയ
കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമനാംഗീകാര നടപടികള്‍,സര്‍ക്കാര്‍ /എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം എന്നിവ നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന തുടങ്ങിയ സോഫ്റ്റ്‌വെയറാണ് സമന്വയ. സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങള്‍ക്കനുസരിച്ചാണ് തസ്തികകള്‍ കണക്കാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമായ നിയമനാംഗീകാരം,തസ്തികനിര്‍ണ്ണയം എന്നിവ സമന്വയ വഴി നടത്തുന്നതോടെ ഇക്കാര്യങ്ങളില്‍ ഉള്ള സുതാര്യത,വേഗത എന്നിവ വര്‍ദ്ധിക്കുകയും നടപടികളുടെ ലഘൂകരണം,ഈ നടപടികളില്‍ ഡയറക്റ്റര്‍, സര്‍ക്കാര്‍ നിരീക്ഷണം സാദ്ധ്യമാകുകയും ചെയ്യുക എന്നതാണ് സമന്വയയിലൂടെ ലക്ഷ്യമിടുന്നത്.
TO LOGIN SAMANWAYA CLICK HERE https://samanwaya.kite.kerala.gov.in
TO LOGIN SAMANWAYA TESTING SITE
CLICK HERE.
https://samanwaya.kite.kerala.gov.in/samanwaya/
SAMANWAYA HELP FILES/USER GUIDE/USER MANUAL
PHONE NUMBER OF DISTRICT NODAL OFFICERS.
LATEST UPDATES IN SAMANWAYA
സെറ്റിങ്സ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നാല് ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് ഓഫ് ഓണ്‍ ഓപാഷന്‍ ഉണ്ട്.ഏത് ഭാഗമാണ് എഡിറ്റ് ചെയ്യേണ്ടത് എങ്കില്‍ ആ ഭാഗം ഓണ്‍ ആക്കിനല്‍കണം.ഓഫ് ,ഓണ്‍ ചെയ്തത് ആര്,എപ്പോള്‍ എന്നത് കാണിക്കും
ഇങ്ങനെ എഡിറ്റ് ചെയ്തതിനുശേഷം ആ ഭാഗം ഓഫ് ചെയ്യാന്‍ മറക്കരുത്
സമന്വയ സോഫ്റ്റ് വേറിൽ നിയമനാംഗീകാര പ്രപ്പോസലിനോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ മാതൃകകൾ .
LATEST ORDERS /DIRECTIONS REGARDING SAMANWAYA
സമന്വയ
ഒരു ലഘുവിവരണം.
1.എന്താണ് സമന്വയ
കേരളത്തിലെ സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമനാംഗീകാര നടപടികള്‍,സര്‍ക്കാര്‍ /എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം എന്നിവ ഓണ്‍ലൈനായി നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന തുടങ്ങിയ സോഫ്റ്റ്‌വെയറാണ് സമന്വയ.ഇത് ഒരു വെബ് ആപ്ലിക്കേഷനാണ്.
2.സമന്വയ ആപ്ലിക്കേഷന്‍ ഒരു ഫയല്‍ മാനേജ്മെന്റ് സിസ്റ്റം മാത്രമാണ്.നിയമനാംഗീകാരം നല്‍കാമോ അതോ നിരസിക്കാമോ എന്ന തീരുമാനം ഈ അപ്ലിക്കേഷനില്‍ ലഭ്യമല്ല.അതുപോലെത്തന്നെ എത്ര തസ്തികകള്‍,ഡിവിഷനുകള്‍ എന്നിവ അനുവദനീയമാണ് എന്ന് കാണിക്കുക മാത്രമേ ഉള്ളൂ.തീരുമാനം ഓഫീസറുടെ ആയിരിക്കും.
3.ആരൊക്കെയാണ് ഈ അപ്ലിക്കേഷനിലെ യൂസേഴ്സ്?
മാനേജര്‍,എ.ഇ.ഒ,ഡി.ഇ.ഒ,ഈ ഓഫീസുകളിലെ എയ്ഡഡ് സ്കൂള്‍ വിഭാഗം കൈകാര്യം ചെയ്യുന്നവര്‍,,ഡി.ഡി.ഇ,ഡി.പി.ഐ ,കൈറ്റ് അഡ്മിന്‍ എന്നിവര്‍
4.വിന്‍ഡോസ്,ഉബൂണ്ടു എന്നിങ്ങനെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ബാധകമല്ലാതെ ഇത് പ്രവര്‍ത്തിക്കും.ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം എന്നീ ബ്രൗസറുകളുടെ അപ്ഡേറ്റഡ് വേര്‍ഷനുകളില്‍ ഇത് പ്രവര്‍ത്തിക്കും.
പ്രവര്‍ത്തന രീതി
മാനേജര്‍മാര്‍ക്കുള്ള യൂസര്‍ ഐ.ഡി.യും പാസ്‌വേഡും അതാത് ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരാണ് അനുവദിക്കേണ്ടത്.ഇന്‍ഡിവിഡ്വല്‍ പ്രൈമറി മാനേജര്‍മാര്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും മറ്റെല്ലാ മാനേജര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ആണ് അനുവദിക്കേണ്ടത്.കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ക്ക് അവരുടെ വിലാസത്തിലെ ആസ്ഥാനം നില്‍ക്കുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് യൂസര്‍ ഐ.ഡി.യും പാസ്‌വേഡും അനുവദിക്കുക.
മാനേജര്‍ക്ക് നല്‍കിയ യൂസര്‍ ഐ.ഡി ,പാസ്‌വേഡ് എന്നിവ നല്‍കിയാല്‍ സൈറ്റില്‍ ലോഗിന്‍ ചെയ്യാം.
മാനേജര്‍ ലോഗിന്‍ ചെയ്താല്‍ ആകെ സമര്‍പ്പിച്ച നിയമനാംഗീകാര അപേക്ഷകള്‍, അതില്‍ അംഗീകരിച്ചവ,നിരസിച്ചവ,പെന്‍ഡിങ്ങ്,അപൂര്‍ണ്ണമായി സമര്‍പ്പിച്ചവ,ആകെ എന്നിവ കാണാം.പുതിയ അപേക്ഷ നല്‍കാനും കഴിയും. മാനേജര്‍മാര്‍ നിയമനാംഗീകാര അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ നിയമനാര്‍ത്ഥിയുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കി,നിയമനഉത്തരവ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍,മറ്റ് പ്രധാന രേഖകള്‍ എന്നിവ ഓണ്‍ലാനായി അപ്‌ലോഡ് ചെയ്യണം.
മാനേജര്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ആയത് ഡി.ഇ.ഒ.യില്‍ പി.എയുടെയും എ.ഇ.ഒ.യില്‍ എസ്.എസ്.ന്റെയും ലോഗിനിലാണ് വരിക.അവിടെനിന്നും അത് അതാത് സെകഷനിലേക്ക് മാറ്റണം.
സെക്ഷന്‍ ക്ലാര്‍ക്ക് മാര്‍ എല്ലാ വിവരങ്ങളും പരിശോധിച്ച് നോട്ടെഴുതി സൂപ്രണ്ടിന് ഫയല്‍ അയക്കുന്നു.ഇവിടെ എല്ലാ നടപടികളും ഓണ്‍ലൈനാണ്.മാനുവല്‍ ഫയലില്ല.ഇങ്ങനെ സൂപ്രണ്ട്,പി.എ എന്നിവര്‍ പരിശോധിച്ച് ഫയല്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് എത്തുന്നു.ഫയലിന്റെ ഓരോ നീക്കവും തീയ്യതിയും സമയവും ഉള്‍പ്പെടെ എല്ലാ വിവരവും സിസ്റ്റം സൂക്ഷിക്കുന്നു.ഈ വിവരങ്ങള്‍ ഡയറക്റ്റര്‍ക്ക് നിരീക്ഷിക്കാനും കഴിയും.ഇങ്ങനെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഫയലില്‍ തീരുമാനമെടുക്കുന്നതോടെ ഫയല്‍ ഉത്തരവാകുകയും മാനേജര്‍ക്ക് തീരുമാനത്തിന്റെ വിവരങ്ങള്‍ ഉത്തരവ് സഹിതം സൈറ്റില്‍ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്തെടുക്കാനും കഴിയുന്നു.
തുടര്‍ന്ന് അംഗീകരിച്ച ഫയലുകളുടെ ഓഡിറ്റ് നടത്തുന്നതിനും,അംഗീകരിക്കാത്ത ഫയലുകളില്‍ ചട്ടപ്രകാരം അപ്പീല്‍ നടപടികള്‍ സ്വീകരിക്കാനും സൈറ്റില്‍ സംവിധാനമുണ്ട്.
ഇതേ രീതിയില്‍ തന്നെ എല്ലാ സര്‍ക്കാര്‍ /എയ്ഡഡ് സ്കൂളുകളിലെയും തസ്തിക നിര്‍ണ്ണയ നടപടികളും സമന്വയയിലൂടെയാണ് നടത്തുന്നത്.സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങള്‍ക്കനുസരിച്ചാണ് തസ്തികകള്‍ കണക്കാക്കുന്നത്.ആറാം പ്രവൃത്തിദിനം കണക്കെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനത്തെ ആകെ ഡാറ്റ കൈറ്റ് അധികൃതര്‍ ഫ്രീസ് ചെയ്ത് സമന്വയയിലേക്ക് കൈമാറും. ഈ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷനുകളും തസ്തികകളും അനുവദിക്കുക. ഇതിനായി സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ സമ്പൂര്‍ണ്ണയിലെ യൂസര്‍ ഐ.ഡി.യും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും ,ആറാം പ്രവൃത്തിദിനത്തിലെ എണ്ണം ഒത്തുനോക്കി ഉറപ്പുവരുത്തുകയും തുടര്‍ന്ന് സ്റ്റാഫ് വിവരങ്ങള്‍ ,കെട്ടിടങ്ങളുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച രേഖപ്പെടുത്തലുകള്‍ പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുന്നു.ഈ അപേക്ഷ നേരത്തെ നിയമനാംഗീകാരം പരിഗണിച്ച അതേ രീതിയില്‍ ഓഫീസുകളില്‍ എത്തുകയും ആ ഫയലില്‍ തീരുമാനമാകുകയും ചെയ്യുന്നു.ക്ലര്‍ക്ക്,സൂപ്രണ്ട്,പി.എ,ഡി.ഇ.ഒ എന്നിവരിലെത്തുന്ന ഫയല്‍ എല്ലാവരും പരിശേധിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നു.ഓഫീസര്‍ തീരുമാനമെടുക്കുന്നതോടെ ഉത്തരവാകുകയും ഫയല്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു.തുടര്‍ന്ന് നടക്കുന്ന തസ്തികനിര്‍ണ്ണയ ഫയലുകളുടെ പരിശോധന,അപ്പീല്‍ എന്നിവയും ഈ സംവിധാനത്തിലൂടെയാണ് നടക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമായ നിയമനാംഗീകാരം,തസ്തികനിര്‍ണ്ണയം എന്നിവ ഓണ്‍ലൈനായി നടത്തുന്നതോടെ ഇക്കാര്യങ്ങളില്‍ ഉള്ള സുതാര്യത,വേഗത എന്നിവ വര്‍ദ്ധിക്കുകയും നടപടികളുടെ ലഘൂകരണം,ഈ നടപടികളില്‍ ഡയറക്റ്റര്‍, സര്‍ക്കാര്‍ നിരീക്ഷണം സാദ്ധ്യമാകുകയും ചെയ്യുക എന്നതാണ് സമന്വയയിലൂടെ ലക്ഷ്യമിടുന്നത്.
*സമന്വയ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.*
സമന്വയ പോർട്ടലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേമ്പറിൽ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. കെ.ജീവൻ ബാബു ഐ.എ.എസ്, കൈറ്റ് എക്സി.ഡയറക്ടർ ശ്രീ. അൻവർസാദത്ത്, വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്കൂളുകളിൽ തസ്തികകൾ സൃഷ്ടിക്കാനും കുറയ്ക്കാനും, അത്തരം തസ്തികകളിൽ നിയമിക്കപ്പെടുന്ന¬വര്‍ക്ക് അംഗീകാരം നല്കാനും ശമ്പളം കൊടുക്കാനും സവിശേഷ അധികാരങ്ങൾ ഉള്ള ഉദ്യോഗസ്ഥരാണ് വിദ്യാഭ്യാസ ആഫീസര്‍മാര്‍. അതുകൊണ്ട് തന്നെ വളരെയേറെ സങ്കീര്‍ണ്ണവുമാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നിയമങ്ങളും ചട്ടങ്ങളും. ഇക്കാരണത്താല്‍ തന്നെ അപ്പീലുകളും റിവിഷനും കോടതി കേസുകളുമൊക്കെയായി ആയിരക്കണക്കിന് ഫയലുകളാണ് സംസ്ഥാനത്തെ എ.ഇ.ഒ. ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ തീര്‍പ്പാകാതെ കിടക്കുന്നത്.
ഈയൊരു സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സുതാര്യവും ചടുലവുമായ രീതിയില്‍ ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുതകുന്ന *'സമന്വയ' പോർട്ടൽ* വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ അക്കാദമിക വര്‍ഷം മുതല്‍ തസ്തിക നിര്‍ണ്ണയവും നിയമനാധികാരവും പൂര്‍ണ്ണമായും സമന്വയ പോർട്ടൽ വഴി ചെയ്യുന്നതിലൂടെ ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് വലിയൊരളവില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ധ്യാപകരുടെയും മാനേജര്‍മാരുടെയും വിദ്യാഭ്യാസ തല്‍പരരായ മുഴുവനാളുകളുടെയും പ്രശ്നങ്ങൾക്ക് എളുപ്പത്തില്‍ ഇത് വഴി പരിഹാരം കാണാനാവുമെന്നത് അവിതര്‍ക്കിതമാണ്.
ആവശ്യമായ എല്ലാവിധ മുന്നൊരുക്കങ്ങളോടെയും ഈ പോർട്ടൽ വികസിപ്പിച്ചെടുത്തത് പൊതുവിദ്യാഭ്യാസ വകുപ്പിലെയും കൈറ്റിലെയും ഉദ്യോഗസ്ഥരാണ്. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും അതത് ഘട്ടത്തില്‍ തന്നെ നടത്തി കാലാനുസൃതമായ അപ്ഡേഷനുകൾ കൃത്യമായി നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ട്. നിയമനാംഗീകാരം ഓൺലൈനായി നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്കും മാനേജർമാർക്കുമുള്ള പരിശീലനം ഇതിനകം നല്കിക്കഴിഞ്ഞു. തസ്തിക നിർണ്ണയുവുമായി ബന്ധപ്പെട്ട സംസ്ഥാനതലപരിശീലനം പൂർത്തിയായി. ഉടൻ തന്നെ താഴെതലം വരെയുള്ള ജീവനക്കാരുടെ പരിശീലനവും പൂർത്തിയാകും.
PHONE NUMBER OF DISTRICT NODAL OFFICERS.
LATEST UPDATES IN SAMANWAYA
- HOW TO RENEW DIGITAL SIGNATURE IN SAMANWAYA.PART 1
- TECHNICAL PROBLEM OF SAMANWAYA APPROVAL BUTTON RECTIFIED.H2/19500/2019/DGE DT:28/09/2020
- HOW TO SUBMIT APPOINTMENT APPROVAL PROPOSAL THROUGH ONLINE ? HOW TO PROCESS APPOINTMENT APPROVAL IN AEO/DEO ....USER MANUAL /HELP FILE DOWNLOAD
- SAMANWAYA VIDEO TUTORIAL.DOWNLOAD
- SAMANAYA UPDATES ON 29/11/2019.DOWNLOAD
സമന്വയയില്‍ വരുന്ന പുതിയ അപ്ഡേഷനുകള്‍ ഇവിടെ പോസ്റ്റ് വരും.ശ്രദ്ധിക്കുക
1.നിയമനാംഗീകാര അപേക്ഷ മാനേജര്‍ സമര്‍പ്പിച്ചതില്‍ അപാകത അല്ലെങ്കില്‍ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ ആ ഭാഗം തിരുത്തുന്നതിന് മാനേജര്‍ക്ക് അവസരം നല്‍കാന്‍ ഓഫീസര്‍ക്ക് പുതിയ ഓപ്ഷന്‍ വന്നിട്ടുണ്ട്.ഇതിനായി ഓഫീസറുടെ(AEO/DEO)ലോഗിനില്‍ ഡാഷ് ബോര്‍ഡില്‍ നിയമനാര്‍ത്ഥിയുടെ വിവരത്തിനു നേരെ ഒരു സെറ്റിങ്സ് ബട്ടണ്‍ വരും.സെറ്റിങ്സ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നാല് ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് ഓഫ് ഓണ്‍ ഓപാഷന്‍ ഉണ്ട്.ഏത് ഭാഗമാണ് എഡിറ്റ് ചെയ്യേണ്ടത് എങ്കില്‍ ആ ഭാഗം ഓണ്‍ ആക്കിനല്‍കണം.ഓഫ് ,ഓണ്‍ ചെയ്തത് ആര്,എപ്പോള്‍ എന്നത് കാണിക്കും
ഇങ്ങനെ എഡിറ്റ് ചെയ്തതിനുശേഷം ആ ഭാഗം ഓഫ് ചെയ്യാന്‍ മറക്കരുത്
സമന്വയ സോഫ്റ്റ് വേറിൽ നിയമനാംഗീകാര പ്രപ്പോസലിനോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ മാതൃകകൾ .
- APPOINTMENT ORDER FORM 27
- STATEMENT OF CHANGE OF STAFF
- DECLARATION AS PER GO(MS)258/90/GEDN DT:15/12/90:DECLARATION BY CORPORATE MANAGERS
- PERSONAL DECLARATION
- DECLARATION BY MANAGER
LATEST ORDERS /DIRECTIONS REGARDING SAMANWAYA
- TECHNICAL PROBLEM OF SAMANWAYA APPROVAL BUTTON RECTIFIED.H2/19500/2019/DGE DT:28/09/2020
- APPOINTMENT APPROVAL: REVISION APPEAL THROUGH SAMANWAYA PORTAL:INSTRUCTIONS.CIRCULAR NO.H2/19500/2019/DGE DT:19/06/2020
- APPLICATION FOR RESETTING WRONG ACTION IN APPOINTMENT APPROVAL FILE.DOWNLOAD
- PROCESSING OF APPOINTMENT APPROVAL OF AIDED SCHOOL TEACHERS: TIME EXTENDED TO 31/12/2019:DIRECTION FROM DGE.LETTER NO.H2/19500/19/DGE DT:03/12/2019
- APPEAL AGAINST REFUSAL OF APPOINTMENT APPROVAL :INSTRUCTIONS..CIRCULAR NO.H2/19500/2019/DGE DT:03/12/2019
- SAMANWAYA: STAFF FIXATION REVIEW & APPEAL:TIME EXTENDED:H2/19500/2019/DGE DT:09/10/2019
- സമന്വയ സോഫ്റ്റ് വേറിൽ നിയമനാംഗീകാര പ്രപ്പോസൽ സമർപ്പിക്കുന്നതിന് 30/09/2019 വരെ സമയം അനുവദിച്ച് ഉത്തരവായി .GO(Ms)155/2019/GEDN DT:28/09/2019
- സമന്വയ 2019 -20 -വർഷത്തെ തസ്തിക നിർണയ ഫയലുകൾ പരിശോധന നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു(REVIEW OF STAFF FIXATION FILES THROUGH SAMANWAYA).CIRCULAR NO.H2/19500/19/DGE DT:18/09/19
- STAFF FIXATION APPEAL THROUGH SAMANWAYA:INSTRUCTIONS.H2/19500/2019/DGE DT:31/08/19
- STAFF FIXATION 19_20:RETAINING EXCESS TEACHERS AS PER REVISED PEOPLE TEACHER RATIO.H2/19500/2019/DGE DT25/07/2019
- STAFF FIXATION 2019-20: 1:40 RATIO ,REDUCED RATIO FOR LANGUAGE TEACHERS,SPECIALIST TEACHERS AND NON TEACHING STAFF..GO(MS)95/2019/GEDN DT:23/07/2019
- സമന്വയ വഴിയുള്ള തസ്തിക നിർണ്ണയം പൂർത്തിയാക്കുന്നതിന് 31/7/2019 വരെ സമയം അനുവദിച്ച് ഉത്തരവായി .GO(MS)93/2019/GEDN DT:22/07/2019
- DEPLOYMENT OF PROTECTED TEACHERS :GUIDELINES.H2/19500/DGE DT:17/07/19
- സമന്വയ വഴിയുള്ള തസ്തിക നിർണയം 2019 -20 സംബന്ധിച്ച്.H2/19500/19/DGE DT:05/07/19
- സമന്വയ -തസ്തികനിർണ്ണയം നിയമനംഗീകാരം എന്നിവ ഓൺലൈൻ ആയി നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.H2/19500/19/DGE DT:29/06/19
- സമന്വയ മുഖേന തസ്തിക നിർണ്ണയ പ്രപ്പോസൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി 5/7/19 വരെ ദീർഘിപ്പിച്ച് ഉത്തരവായി .H2/19500/2019/DGE. DT:29/06/19
- Staff list Updation in samanwaya.HELP FILE
- STAFF FIXATION 2019_20: INSTRUCTIONS.CIRCULAR NO.H2/19500/19/DGE. DT:26/06/19
- സമന്വയ സോഫ്റ്റ് വെയറിൽ 25/6/2019 ന് രാവിലെ മുതൽ ഉച്ചക്ക് 1 മണി വരെ സമർപ്പിച്ച നിയമനാംഗീകാര പ്രപ്പോസലുകൾ വീണ്ടും സമർപ്പിക്കാനുള്ള നിർദേശം . H2/19500/2019/DGE. DT:25/06/2019
- സമന്വയ വഴി അല്ലാതെ തസ്തിക നിർണ്ണയം നടത്തേണ്ട സ്കൂളുകൾ .H2/19500/19/DGE. DT:19/06/19
- എയ്ഡഡ് സ്കൂളുകളിലെ നിയമന പ്രപ്പോസൽ സമന്വയ വഴി ഓൺലൈൻ ആയി സമർപ്പിക്കുന്നത് സംബന്ധിച്ച തു ട ർ നിർദേശം .H2/19500/19/DGE DT:18/06/19
- സമന്വയ സോഫ്റ്റ് വേർ മുഖേന നിയമനാംഗീകാര പ്രപ്പോസലുകൾ സമർപ്പിക്കുന്നതിന് 29/6/19 വരെ സമയം അനുവദിച്ച ഉത്തരവ് .GO(Ms)63/2019/GEDN DT:18/06/19
- 2019-20 വർഷം മുതൽ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം സമന്വയ (SAMANWAYA:https://samanwaya.kite.kerala.gov.in) പോർട്ടൽ മുഖേന ഓൺലൈൻ ആയി നിർവ്വഹിക്കുന്നതിനു വേണ്ട മാർഗനിർദേശങ്ങൾ .CIRCULAR NO. H2/19500/2019/DGE DT:14/06/19
- SAMANWAYA TROUBLE SHOOTING GUIDE.DOWNLOAD
- സമന്വയ പോർട്ടൽ മുഖേനയുള്ള നിയമനാംഗീകാരം .USER GUIDE/HELP FILE VIDEO TUTORIAL.USER GUIDE
- STAFF FIXATION THROUGH SAMANWAYA PORTAL:UPDATION OF SAMPOORNA DETAILS:DIRECTION.H2/19500/2019/DGE DT:10/06/2019.
- SIXTH WORKING DAY :DIRECTION FROM DGE.DOWNLOAD
- സമന്വയ പോർട്ടലിലൂടെ തസ്തിക നിർണ്ണയം നടത്തുന്നതിന് പ്രധാനാധ്യാപകർക്കുള്ള യൂസർ ഗൈഡ് USER GUIDE 1.USER GUIDE 2
- സമന്വയ പോർട്ടലിലൂടെ തസ്തിക നിർണ്ണയം നടത്തുന്നതിന് വിദ്യാഭ്യാസ ഓഫീസുകൾക്കുള്ള യൂസർ ഗൈഡ് .USER MANUAL FOR STAFF FIXATION THROUGH SAMANWAYA PORTAL
- WHAT IS SAMANWAYA ?DOWNLOAD.
- സമന്വയ സോഫ്റ്റ് വേർ വഴിയുള്ള നിയമനാംഗീകാരം: മാനേജർമാർക്ക് യൂസർ ഐഡി, പാസ്സ് വേർഡ് നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ DOWNLOAD
- സമന്വയ: മാനേജർമാർക്കുള്ള യൂസർ ഗൈഡ് .DOWNLOAD.
- സമന്വയ: സംസ്ഥാന / ജില്ലാ തല നോഡൽ ഓഫീസർമാരുടെ ലിസ്റ്റ്.DOWNLOAD
സമന്വയ
ഒരു ലഘുവിവരണം.
1.എന്താണ് സമന്വയ
കേരളത്തിലെ സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമനാംഗീകാര നടപടികള്‍,സര്‍ക്കാര്‍ /എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം എന്നിവ ഓണ്‍ലൈനായി നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന തുടങ്ങിയ സോഫ്റ്റ്‌വെയറാണ് സമന്വയ.ഇത് ഒരു വെബ് ആപ്ലിക്കേഷനാണ്.
2.സമന്വയ ആപ്ലിക്കേഷന്‍ ഒരു ഫയല്‍ മാനേജ്മെന്റ് സിസ്റ്റം മാത്രമാണ്.നിയമനാംഗീകാരം നല്‍കാമോ അതോ നിരസിക്കാമോ എന്ന തീരുമാനം ഈ അപ്ലിക്കേഷനില്‍ ലഭ്യമല്ല.അതുപോലെത്തന്നെ എത്ര തസ്തികകള്‍,ഡിവിഷനുകള്‍ എന്നിവ അനുവദനീയമാണ് എന്ന് കാണിക്കുക മാത്രമേ ഉള്ളൂ.തീരുമാനം ഓഫീസറുടെ ആയിരിക്കും.
3.ആരൊക്കെയാണ് ഈ അപ്ലിക്കേഷനിലെ യൂസേഴ്സ്?
മാനേജര്‍,എ.ഇ.ഒ,ഡി.ഇ.ഒ,ഈ ഓഫീസുകളിലെ എയ്ഡഡ് സ്കൂള്‍ വിഭാഗം കൈകാര്യം ചെയ്യുന്നവര്‍,,ഡി.ഡി.ഇ,ഡി.പി.ഐ ,കൈറ്റ് അഡ്മിന്‍ എന്നിവര്‍
4.വിന്‍ഡോസ്,ഉബൂണ്ടു എന്നിങ്ങനെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ബാധകമല്ലാതെ ഇത് പ്രവര്‍ത്തിക്കും.ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം എന്നീ ബ്രൗസറുകളുടെ അപ്ഡേറ്റഡ് വേര്‍ഷനുകളില്‍ ഇത് പ്രവര്‍ത്തിക്കും.
പ്രവര്‍ത്തന രീതി
മാനേജര്‍മാര്‍ക്കുള്ള യൂസര്‍ ഐ.ഡി.യും പാസ്‌വേഡും അതാത് ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരാണ് അനുവദിക്കേണ്ടത്.ഇന്‍ഡിവിഡ്വല്‍ പ്രൈമറി മാനേജര്‍മാര്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും മറ്റെല്ലാ മാനേജര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ആണ് അനുവദിക്കേണ്ടത്.കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ക്ക് അവരുടെ വിലാസത്തിലെ ആസ്ഥാനം നില്‍ക്കുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് യൂസര്‍ ഐ.ഡി.യും പാസ്‌വേഡും അനുവദിക്കുക.
മാനേജര്‍ക്ക് നല്‍കിയ യൂസര്‍ ഐ.ഡി ,പാസ്‌വേഡ് എന്നിവ നല്‍കിയാല്‍ സൈറ്റില്‍ ലോഗിന്‍ ചെയ്യാം.
മാനേജര്‍ ലോഗിന്‍ ചെയ്താല്‍ ആകെ സമര്‍പ്പിച്ച നിയമനാംഗീകാര അപേക്ഷകള്‍, അതില്‍ അംഗീകരിച്ചവ,നിരസിച്ചവ,പെന്‍ഡിങ്ങ്,അപൂര്‍ണ്ണമായി സമര്‍പ്പിച്ചവ,ആകെ എന്നിവ കാണാം.പുതിയ അപേക്ഷ നല്‍കാനും കഴിയും. മാനേജര്‍മാര്‍ നിയമനാംഗീകാര അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ നിയമനാര്‍ത്ഥിയുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കി,നിയമനഉത്തരവ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍,മറ്റ് പ്രധാന രേഖകള്‍ എന്നിവ ഓണ്‍ലാനായി അപ്‌ലോഡ് ചെയ്യണം.
മാനേജര്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ആയത് ഡി.ഇ.ഒ.യില്‍ പി.എയുടെയും എ.ഇ.ഒ.യില്‍ എസ്.എസ്.ന്റെയും ലോഗിനിലാണ് വരിക.അവിടെനിന്നും അത് അതാത് സെകഷനിലേക്ക് മാറ്റണം.
സെക്ഷന്‍ ക്ലാര്‍ക്ക് മാര്‍ എല്ലാ വിവരങ്ങളും പരിശോധിച്ച് നോട്ടെഴുതി സൂപ്രണ്ടിന് ഫയല്‍ അയക്കുന്നു.ഇവിടെ എല്ലാ നടപടികളും ഓണ്‍ലൈനാണ്.മാനുവല്‍ ഫയലില്ല.ഇങ്ങനെ സൂപ്രണ്ട്,പി.എ എന്നിവര്‍ പരിശോധിച്ച് ഫയല്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് എത്തുന്നു.ഫയലിന്റെ ഓരോ നീക്കവും തീയ്യതിയും സമയവും ഉള്‍പ്പെടെ എല്ലാ വിവരവും സിസ്റ്റം സൂക്ഷിക്കുന്നു.ഈ വിവരങ്ങള്‍ ഡയറക്റ്റര്‍ക്ക് നിരീക്ഷിക്കാനും കഴിയും.ഇങ്ങനെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഫയലില്‍ തീരുമാനമെടുക്കുന്നതോടെ ഫയല്‍ ഉത്തരവാകുകയും മാനേജര്‍ക്ക് തീരുമാനത്തിന്റെ വിവരങ്ങള്‍ ഉത്തരവ് സഹിതം സൈറ്റില്‍ നിന്നു തന്നെ ഡൗണ്‍ലോഡ് ചെയ്തെടുക്കാനും കഴിയുന്നു.
തുടര്‍ന്ന് അംഗീകരിച്ച ഫയലുകളുടെ ഓഡിറ്റ് നടത്തുന്നതിനും,അംഗീകരിക്കാത്ത ഫയലുകളില്‍ ചട്ടപ്രകാരം അപ്പീല്‍ നടപടികള്‍ സ്വീകരിക്കാനും സൈറ്റില്‍ സംവിധാനമുണ്ട്.
ഇതേ രീതിയില്‍ തന്നെ എല്ലാ സര്‍ക്കാര്‍ /എയ്ഡഡ് സ്കൂളുകളിലെയും തസ്തിക നിര്‍ണ്ണയ നടപടികളും സമന്വയയിലൂടെയാണ് നടത്തുന്നത്.സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങള്‍ക്കനുസരിച്ചാണ് തസ്തികകള്‍ കണക്കാക്കുന്നത്.ആറാം പ്രവൃത്തിദിനം കണക്കെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനത്തെ ആകെ ഡാറ്റ കൈറ്റ് അധികൃതര്‍ ഫ്രീസ് ചെയ്ത് സമന്വയയിലേക്ക് കൈമാറും. ഈ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷനുകളും തസ്തികകളും അനുവദിക്കുക. ഇതിനായി സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ സമ്പൂര്‍ണ്ണയിലെ യൂസര്‍ ഐ.ഡി.യും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും ,ആറാം പ്രവൃത്തിദിനത്തിലെ എണ്ണം ഒത്തുനോക്കി ഉറപ്പുവരുത്തുകയും തുടര്‍ന്ന് സ്റ്റാഫ് വിവരങ്ങള്‍ ,കെട്ടിടങ്ങളുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച രേഖപ്പെടുത്തലുകള്‍ പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുന്നു.ഈ അപേക്ഷ നേരത്തെ നിയമനാംഗീകാരം പരിഗണിച്ച അതേ രീതിയില്‍ ഓഫീസുകളില്‍ എത്തുകയും ആ ഫയലില്‍ തീരുമാനമാകുകയും ചെയ്യുന്നു.ക്ലര്‍ക്ക്,സൂപ്രണ്ട്,പി.എ,ഡി.ഇ.ഒ എന്നിവരിലെത്തുന്ന ഫയല്‍ എല്ലാവരും പരിശേധിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നു.ഓഫീസര്‍ തീരുമാനമെടുക്കുന്നതോടെ ഉത്തരവാകുകയും ഫയല്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു.തുടര്‍ന്ന് നടക്കുന്ന തസ്തികനിര്‍ണ്ണയ ഫയലുകളുടെ പരിശോധന,അപ്പീല്‍ എന്നിവയും ഈ സംവിധാനത്തിലൂടെയാണ് നടക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമായ നിയമനാംഗീകാരം,തസ്തികനിര്‍ണ്ണയം എന്നിവ ഓണ്‍ലൈനായി നടത്തുന്നതോടെ ഇക്കാര്യങ്ങളില്‍ ഉള്ള സുതാര്യത,വേഗത എന്നിവ വര്‍ദ്ധിക്കുകയും നടപടികളുടെ ലഘൂകരണം,ഈ നടപടികളില്‍ ഡയറക്റ്റര്‍, സര്‍ക്കാര്‍ നിരീക്ഷണം സാദ്ധ്യമാകുകയും ചെയ്യുക എന്നതാണ് സമന്വയയിലൂടെ ലക്ഷ്യമിടുന്നത്.
*സമന്വയ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.*
സമന്വയ പോർട്ടലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേമ്പറിൽ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. കെ.ജീവൻ ബാബു ഐ.എ.എസ്, കൈറ്റ് എക്സി.ഡയറക്ടർ ശ്രീ. അൻവർസാദത്ത്, വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്കൂളുകളിൽ തസ്തികകൾ സൃഷ്ടിക്കാനും കുറയ്ക്കാനും, അത്തരം തസ്തികകളിൽ നിയമിക്കപ്പെടുന്ന¬വര്‍ക്ക് അംഗീകാരം നല്കാനും ശമ്പളം കൊടുക്കാനും സവിശേഷ അധികാരങ്ങൾ ഉള്ള ഉദ്യോഗസ്ഥരാണ് വിദ്യാഭ്യാസ ആഫീസര്‍മാര്‍. അതുകൊണ്ട് തന്നെ വളരെയേറെ സങ്കീര്‍ണ്ണവുമാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നിയമങ്ങളും ചട്ടങ്ങളും. ഇക്കാരണത്താല്‍ തന്നെ അപ്പീലുകളും റിവിഷനും കോടതി കേസുകളുമൊക്കെയായി ആയിരക്കണക്കിന് ഫയലുകളാണ് സംസ്ഥാനത്തെ എ.ഇ.ഒ. ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ തീര്‍പ്പാകാതെ കിടക്കുന്നത്.
ഈയൊരു സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സുതാര്യവും ചടുലവുമായ രീതിയില്‍ ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുതകുന്ന *'സമന്വയ' പോർട്ടൽ* വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ അക്കാദമിക വര്‍ഷം മുതല്‍ തസ്തിക നിര്‍ണ്ണയവും നിയമനാധികാരവും പൂര്‍ണ്ണമായും സമന്വയ പോർട്ടൽ വഴി ചെയ്യുന്നതിലൂടെ ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് വലിയൊരളവില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ധ്യാപകരുടെയും മാനേജര്‍മാരുടെയും വിദ്യാഭ്യാസ തല്‍പരരായ മുഴുവനാളുകളുടെയും പ്രശ്നങ്ങൾക്ക് എളുപ്പത്തില്‍ ഇത് വഴി പരിഹാരം കാണാനാവുമെന്നത് അവിതര്‍ക്കിതമാണ്.
ആവശ്യമായ എല്ലാവിധ മുന്നൊരുക്കങ്ങളോടെയും ഈ പോർട്ടൽ വികസിപ്പിച്ചെടുത്തത് പൊതുവിദ്യാഭ്യാസ വകുപ്പിലെയും കൈറ്റിലെയും ഉദ്യോഗസ്ഥരാണ്. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും അതത് ഘട്ടത്തില്‍ തന്നെ നടത്തി കാലാനുസൃതമായ അപ്ഡേഷനുകൾ കൃത്യമായി നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ട്. നിയമനാംഗീകാരം ഓൺലൈനായി നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്കും മാനേജർമാർക്കുമുള്ള പരിശീലനം ഇതിനകം നല്കിക്കഴിഞ്ഞു. തസ്തിക നിർണ്ണയുവുമായി ബന്ധപ്പെട്ട സംസ്ഥാനതലപരിശീലനം പൂർത്തിയായി. ഉടൻ തന്നെ താഴെതലം വരെയുള്ള ജീവനക്കാരുടെ പരിശീലനവും പൂർത്തിയാകും.
20 comments:
നുണ പരിശീലന പരിപാടി യിൽ പൻകെടുകകാതതവർക് ഇനിയും അവസരമുണ്ടോ
മുൻ പരിശീലന പരിപാടി യിൽ പൻകെടുകകാതതവർക് ഇനിയും അവസരമുണ്ടോ
വളരെ സങ്കീർണ്ണമായ പിന്നെ ലഘുവാക്കാനോളള അതീബൃഹത്തായ സംരംഭം
Useful information.
എപ്പോഴാണ് അപ്പ്രൂവൽ ബട്ടൺ ഓപ്പൺ ആകുക
when the approval option will open.teachers are working without salary since june 2019 due to this problem
approval option has been blocked so new appoinments are not taking place and teachers are suffering without salary and nobody knows when it will open
When will be the Approval button open..? Pls inform
"SAMANWAYA" open ayo?.ennatheku open akum ennu parayamo?
സമന്വയ അപ്രൂവൽ ബട്ടണിൻ്റെ സാങ്കേതിക തകരാർ 28/09/2020 മുതൽ പരിഹരിച്ചിട്ടുണ്ട്
I am not able to login to Sanwya ( manager) not geting fogot password also whom to contact I am from Malappuram Areecode sub
What are the steps to go for appeal to dpi?
Please asist anybody where can i get staff list performa as per KER for new appointment
ഹൈസ്ക്കൂൾ HM പ്രമോഷൻ
ആവശ്യമായ രേഖകൾ എന്നൊക്കെ?
Aided school ലെ vacancy ഓരോ subject ന്റെയും ഇതിൽ correct ആയിട്ട് report ചെ യ്യുമോ? ഇതിൽ ഏതാണ അതിനുള്ള correct link
ഉദ്യോഗസ്‌ഥന്റെ Digital signature ആകുവാൻ എടുക്കുന്ന സമയം പറയുക
Are you in need of an emergency loan to pay bills, expand your business, corporate bodies or personal loan? Contact us today for your fast efficient and reliable loan today at via no matter your location (Whats App) number:+919394133968 patialalegitimate515@gmail.com Mr Jeffery
കോഴിക്കോട് പരപ്പിൽ എം.എം. ഹൈസ്കൂളിൽ 2017 മുതൽ അപ്രൂവൽ ലഭിക്കാത്ത അദ്ധ്യാപകർ ശബളം കിട്ടാതെ ജോലി ചെയ്യുന്നു. ഇവരുടെ അപ്രൂവലിന് എന്താണ് തടസ്സം?
sir, 2021-22 new appointment hsa when apporoval akum ethuvare seriyattila
R u filed appeal to dpi
Post a Comment