Sunday, December 28, 2025

DYING-IN-HARNESS/COMPASSIONATE EMPLOYMENT SCHEME IN GOVT/AIDED SCHOOLS/OFFICES:REVISED NORMS AND GUIDELINES:

DYING-IN-HARNESS/COMPASSIONATE EMPLOYMENT SCHEME IN GOVT/AIDED SCHOOLS/OFFICES:REVISED NORMS AND GUIDELINES:

  • COMPASSIONATE APPOINTMENT SCHEME FOR THE DEPENDENTS OF EMPLOYEES WHO DIE IN HARNESS WHILE SERVING IN AIDED SCHOOLS UNDER THE GENERAL EDUCATION AND HIGHER EDUCATION DEPARTMENTS OF THE STATE – ISSUANCE OF CLARIFICATION ORDER – GO(P)22/2025/P&ARD DT:27/11/2025

  • CLARIFICATION REGARDING THE IMPLEMENTATION OF THE REVISED CONDITIONS FOR PROVIDING COMPASSIONATE APPOINTMENT TO THE DEPENDENTS OF EMPLOYEES WHO DIE IN SERVICE, UNDER THE COMPASSIONATE EMPLOYMENT SCHEME:GO(P)15/2025/P&ARD DT:09/11/2025

  • PERSONNEL AND ADMINISTRATIVE REFORMS DEPARTMENT – COMPASSIONATE EMPLOYMENT SCHEME FOR DEPENDENTS OF EMPLOYEES WHO DIE IN HARNESS – ISSUANCE OF REVISED ORDERS MODIFYING THE EXISTING TERMS AND CONDITIONS – REGARDING.:GO(P)04/2025/P&ARD DT:29/03/2025


  • Dying harness(ആശ്രിത നിയമനം): മരണപ്പെട്ട അവിവാഹിതരായ ജീവനക്കാരുടെ അവിവാഹിതരായ സഹോദരൻ / സഹോദരി എന്നിവർ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം ആശ്രിത സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് :സർക്കുലർ നം .ഉപ .സി 2/380/2018/ഉഭ പവ തി : 01/04/2019

K TET QUALIFICATION & SUPREME COURT JUDGEMENT: GOVT CLARIFICATION:GOVT LETTER NO.JR1/262/2024/GEDN DT:16/12/2025 & DGE CLARIFICATION LR.H2/13618/2025/DGE DT:17/12/2025

K TET QUALIFICATION :SUPREME COURT JUDGEMENT & GOVT ORDERS

  • REGARDING THE HON'BLE SUPREME COURT JUDGMENT DATED 01.09.2025 IN CIVIL APPEAL NO. 1385/2025 AND RELATED CASES CONCERNING K-TET QUALIFICATION, THE GOVERNMENT HAS ISSUED ORDERS PROVIDING FURTHER GUIDELINES FOR ITS IMPLEMENTATION.GO(MS)80/2026/GEDN DT:15/03/2026

  • K TET CLARIFICATION:GO(MS)05/2026/GEDN DT:13/01/2026

  • K.TET QUALIFICATION :GUIDELINES BASED ON SUPREME COURT JUDGEMENT DATED: 01.09.2025.GO(MS)01/2026/GEDN DT:01/01/2026
  • GENERAL EDUCATION – ISSUING APPOINTMENT RECOMMENDATIONS FOR THE IMPLEMENTATION OF RESERVATION FOR PERSONS WITH DISABILITIES (PWD) IN AIDED SCHOOLS WITHIN THE STATE – ISSUANCE OF CLARIFICATIONS REGARDING THE APPLICABILITY OF THE DIRECTIONS CONTAINED IN THE JUDGMENT DELIVERED BY THE HON’BLE SUPREME COURT ON 01.09.2025 IN CIVIL APPEAL NO. 1385/2025, CONCERNING K-TET QUALIFICATION FOR THE SAID APPOINTMENTS:
  • സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിൽ വരുത്തുന്നതിന് നിയമനശുപാർശ നൽകുന്നത്- ടി നിയമനങ്ങൾക്ക്, K-TET യോഗ്യത സംബന്ധിച്ച് ബഹു. സുപ്രീം കോടതി സിവിൽ അപ്പീൽ Mo. 1385/2025 ൽ 01.09.2025 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിർദേശങ്ങൾ ബാധകമാക്കുന്നത് സ്പഷ്ടീകരണം:GOVT LETTER NO.JR1/262/2024/GEDN DT:16/12/2025 & DGE CLARIFICATION LR.H2/13618/2025/DGE DT:17/12/2025








Thursday, December 25, 2025

SENIORITY LIST OF JUNIOR SUPDT/NOON MEAL OFFICERS IN GENERAL EDUCATION DEPARTMENT

 SENIORITY LIST OF JUNIOR SUPDT/NOON MEAL OFFICERS IN GENERAL EDUCATION DEPARTMENT

















Wednesday, December 24, 2025

RE OPTION FOR 2004,2009 PAY REVISION:GO(P)83/2025/FIN DT:04/07/2025:THE GOVERNMENT HAS ISSUED ORDER ALLOWING EMPLOYEES AFFECTED BY AUDIT OBJECTIONS IN THE 2004 AND 2009 PAY REVISIONS TO EXERCISE A RE-OPTION

 2004, 2009 ശമ്പള പരിഷ്കരണം -ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവുണ്ടായിട്ടുളള ജീവനക്കാർക്ക് റീ-ഓപ്ഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു 

  • THE GOVERNMENT HAS ISSUED  ORDER ALLOWING EMPLOYEES AFFECTED BY AUDIT OBJECTIONS IN THE 2004 AND 2009 PAY REVISIONS TO EXERCISE A RE-OPTION:

2004,2009 ശമ്പള പരിഷ്കരണം - ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവുണ്ടായിട്ടുളള ജീവനക്കാർക്ക് റീ-ഓപ്ഷൻ അനുവദിച്ച് ഉത്തരവ്.


  1.  2004, 2009 ശമ്പളപരിഷ്കരണ ഉത്തരവുകൾ പ്രകാരമുള്ള ശമ്പള നിർണ്ണയത്തിന്മേൽ ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവുണ്ടായിട്ടുള്ള ജീവനക്കാർക്ക് മാത്രമേ ഈ ഉത്തരവ് പ്രകാരം അനുവദിക്കുന്ന റീ-ഓപ്ഷൻ ആനുകൂല്യത്തിന് അർഹതയുള്ളൂ. ആയതിനു മുമ്പുള്ള ശമ്പള പരിഷകരണങ്ങൾക്കോ സമയ ബന്ധിത ഹയർഗ്രേഡ് പ്രൊമോഷനുകൾക്കോ ഈ ഉത്തരവ് ബാധകമല്ല.

  2.  മേൽ ശമ്പള പരിഷ്കരണങ്ങൾക്ക് റീ-ഓപ്ഷൻ സമർപ്പിക്കേണ്ട സമയപരിധി ഈ ഉത്തരവ് തീയതി മുതൽ 3 മാസമായിരിക്കും. യാതൊരു കാരണവശാലും റീ-ഓപ്ഷൻ സമർപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു നൽകുന്നതല്ല.

  3.  ഈ ഉത്തരവിൻ്റെ സമയ പരിധിയ്ക്ക് ശേഷം 2004, 2009 ശമ്പളപരിഷ്കരണ പ്രകാരമുള്ള ശമ്പള നിർണ്ണയത്തിന്മേൽ ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവുണ്ടാകുന്ന ജീവനക്കാർ ആഡിറ്റ് തടസ്സവാദ തീയതി മുതൽ 3 മാസത്തിനകം റീ-ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത ശമ്പളപരിഷ്കരണങ്ങൾക്ക് റീ-ഓപ്ഷന് അർഹതയുണ്ടാവുകയില്ല.

  4.  ഈ ഉത്തരവ് പ്രകാരം അനുവദിക്കുന്ന റീ-ഓപ്ഷന്, റീ-ഓപ്ഷൻ സമർപ്പിയ്ക്കുന്ന തീയതിവരെ ഒരു തരത്തിലുള്ള കുടിശ്ശികയ്ക്കും അർഹതയുണ്ടായിരിക്കുന്നതല്ല. ഇതിനു വിരുദ്ധമായി അധിക തുക അനുവദിയ്ക്കുന്ന പക്ഷം, പ്രസ്തുത തുകയുടെ പലിശ കേരളാ ഫിനാൻഷ്യൽ കോഡിൽ സൂചിപ്പിച്ചിരിക്കുന്ന നിരക്കിൽ ശമ്പള നിർണ്ണയ അധികാരികളിൽ നിന്നും ഈടാക്കുന്നതാണ്.

  5.  യഥാർത്ഥ ഓപ്ഷൻ തിയതി മുതൽ റീ-ഓപ്ഷൻ പ്രാബല്യത്തീയതി വരെ അധിക തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ ആയത് റീ-ഓപ്ഷൻ അനുവദിയ്ക്കുന്നതുവഴി ലഭിയ്ക്കുന്ന കുടിശ്ശിക തുകയിൽ തട്ടിക്കിഴിക്കേണ്ടതും, ബാക്കി തുക അവശേഷിക്കുന്നുണ്ടെങ്കിൽ ആയത് മുഴുവനായി 22/06/90 ലെ 43/90/ധന സർക്കുലറിൽ നിഷ്കർഷിച്ചിരിയ്ക്കുന്ന സമയപരിധിയ്ക്കകം പുതുക്കിയ ശമ്പളം അനുവദിക്കുന്നതിനു മുമ്പായി സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കേണ്ടതുമാണ്.

  6.  സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്കും ഈ ഉത്തരവ് പ്രകാരം റീ-ഓപ്ഷന് അർഹതയുണ്ടായിരിക്കും. എന്നാൽ ടെർമിനൽ ലീവ് സറണ്ടർ ശമ്പളത്തിന്റെ കുടിശ്ശിക അനുവദിയ്ക്കുന്നതല്ല.

  7.  2004, 2009 ശമ്പള പരിഷ്കരണ ഉത്തരവുകളിലെ അനുബന്ധം II പ്രകാരം പരിഷ്കരിച്ച ശമ്പളസ്കെയിലിൽ ശമ്പള നിർണ്ണയം നടത്തുന്നത് സംബന്ധിച്ച് ഓപ്ഷൻ മാതൃക ഉൾപ്പെടെയുള്ള ചട്ടങ്ങൾക്കനുസൃതമായി റീ-ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്.

  8.  ഉത്തരവ് പ്രകാരം അനുവദിയ്ക്കുന്ന റീ-ഓപ്ഷനുള്ള അപേക്ഷ ബന്ധപ്പെട്ട അധികാരികൾക്കോ/ വകുപ്പ് തലവൻമാർക്കോ സമർപ്പിക്കേണ്ടതാണ്. അതിന് പ്രത്യേക സർക്കാർ അനുമതി ആവശ്യമില്ല.

  9.  സംശയമുള്ള വിഷയങ്ങൾ ഉചിതമാർഗ്ഗേന സർക്കാരിലേക്ക് അയച്ച് വ്യക്തത വരുത്താവുന്നതാണ്.