PWD RESERVATION: ROASTER VERIFICATION: GUIDELINES: CIRCULAR NO.H2/295299/2021/DGE DT:16/05/2023
CIRCULAR NO.H2/295299/2021/DGE DT:16/05/2023
എയ്ഡഡ് ഭിന്നശേഷി സംവരണം – ബാക്ക് ലോഗ് നിയമനം സംബന്ധിച്ച റോസ്റ്റര്‍ പരിശോധിച്ച് കണ്‍ഫെം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
- 1) 'സമന്വയ' -യിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ ലോഗിനുകളിൽ RPWD Roster ലഭ്യമാണ്. അതാത് വിദ്യാഭ്യാസ ഓഫീസുകൾക്ക് കീഴിൽ വരുന്ന സ്കൂളുകളിൽ നടത്തിയ നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ലഭ്യമായ രേഖകൾ പരിശോധിച്ച് ആയതിൻ്റെ ആധികാരികത ഉറപ്പുവരുത്തേണ്ടതാണ്. പരിശോധനയിൽ ഏതെങ്കിലും എൻട്രിയിൽ അപാകത കണ്ടെത്തിയാൽ ആ എൻട്രിക്ക് നേരെയുള്ള more എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ലഭ്യമാകുന്ന റിമാർക്സ് ബോക്‌സിൽ അപാകത സംബന്ധിച്ച രേഖപ്പെടുത്തൽ നടത്തി സേവ് ചെയ്ത്, റോസ്റ്റർ റീ സെറ്റ് ചെയ്‌തതിനുശേഷം പ്രസത വിവരം മാനേജരെ അറിയിക്കേണ്ടതാണ്. മാനേജർ ആവശ്യമായ തിരുത്തൽ വരുത്തി വീണ്ടും കൺഫേം ചെയ്യേണ്ടതും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർ, അപാകത പരിഹരിച്ചു എന്ന് ഉറപ്പുവരുത്തി verify ബട്ടൺ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തലുകൾ ആധികാരികമാക്കേണ്ടതുമാണ്.
- 2) വിദ്യാഭ്യാസ ഓഫീസർമാർക്കും മാനേജർമാർക്കും തങ്ങളുടെ ലോഗിനുകളിൽ ഏതെല്ലാം സ്കൂളുകളിലെ വെരിഫിക്കേഷനുകൾ പൂർത്തിയായിട്ടുണ്ട് എന്നത് അറിയാവുന്നതാണ്.
- 3) വിവിധ ഓഫീസുകൾക്ക് കീഴിൽ സ്‌കൂളുകളുള്ള മാനേജ്‌മെന്റുകൾ സമർപ്പിച്ച റോസ്റ്റർ ഡാറ്റ ഏതെങ്കിലും ഒരു ഓഫീസിൽ റീസെറ്റ് ചെയ്യുന്നത് മൂലം മറ്റ് ഓഫീസുകളിൽ നിന്നും നടത്തിയ വെരിഫിക്കേഷനുകൾ നഷ്‌ടപ്പെടുന്നതല്ല.
- 4) മാനേജർമാർ റോസ്റ്റർ പൂർത്തീകരിച്ച് സമർപ്പിക്കുകയും, സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലേക്ക് ആനുപാതികമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയും, സ്പെഷ്യൽ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലേക്ക് ഭിന്നശേഷി ഉദ്യോഗാർത്ഥികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള റിക്വിസിഷൻ്റെ കൈപ്പറ്റു രസീതിയോ/ non availability സർട്ടിഫിക്കറ്റോ ഹാജരാക്കുകയും ചെയ്യുന്ന മുറക്ക് നിലവിൽ അംഗീകാരം ഇല്ലാതെ തുടരുന്ന നിയമനങ്ങൾ, സർക്കാർ ഉത്തരവുകളിലേയും, സർക്കുലറുകളിലേയും വ്യവസ്ഥകൾ പ്രകാരം അംഗീകാരത്തിനു പരിഗണിക്കേണ്ടതാണ്. ഇതിനായി റോസ്റ്റർ പരിശോധന പൂർത്തിയാക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
- 5)സമന്വയിൽ ഇതുവരെ റോസ്റ്റർ സമർപ്പിക്കാത്ത മാനേജർമാർ ആയത് ഉടനെ തന്നെ സമന്വയയിൽ സമർപ്പിക്കേണ്ടതും, ആയത് പ്രകാരം ബാക്ക്‌ലോഗ് പരിഗണിക്കാനുള്ള റിക്വിസിഷൻ സ്പെഷ്യൽ എംപ്ലോയിമെന്റ്റിൽ സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരം മാനേജർമാർ നിലവിൽ സമന്വയയിൽ സമർപ്പിച്ചിട്ടുള്ള റോസ്റ്റർ ഡാറ്റ, പരിശോധിച്ച് കൺഫേം ചെയ്യേണ്ടതും, സ്പെഷ്യൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലേക്ക് സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരം നടപടിക്രമം പൂർത്തികരിച്ച മാനേജർമാർ നടത്തിയ നിയമനങ്ങൾക്ക് പ്രൊവിഷണൽ(താൽക്കാലിക)അംഗീകാരം) നൽകുന്നതിനുള്ള നടപടികൾ 30/06/2023 നകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ പൂർത്തീകരിക്കേണ്ടതാണ്.
- 6)റോസ്റ്റർ ഡാറ്റ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ, ആവശ്യമായ ഭിന്നശേഷി നിയമനം നടത്തിയെന്ന് ഉറപ്പുവരുത്തിയതിനുശേഷം / സൂചന (1) സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളെല്ലാം പാലിച്ചതിനുശേഷം, സംവരണ നിയമനത്തിനായി ഭിന്നശേഷി ഉദ്യോഗാർത്ഥിയെ ലഭിക്കുന്നില്ലായെങ്കിൽ പരാമർശപ്രകാരമുള്ള സർക്കാർ ഉത്തരവുകൾക്കും സർക്കുലറുകൾക്കും അനുസൃതമായി ശമ്പള സ്കെയിലിൽ നൽകിയ താൽക്കാലിക നിയമനാംഗീകാരങ്ങളും ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനാംഗീകാരങ്ങളും നിയമനത്തീയതി മുതൽ തന്നെ ശമ്പളസ്കെയിലിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ റഗുലറൈസ് ചെയ്‌ത് നൽകേണ്ടതാണ്.
- 7) ഹയർ സെക്കൻ്ററി / വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ റോസ്റ്റർ പരിശോധന, മേൽ നിർദ്ദേശിച്ച സമയ പരിധിക്കകം തന്നെ അതാത് RDD/AD മാർ സമന്വയയിൽ പൂർത്തിയാക്കേണ്ടതാണ്...........................
No comments:
Post a Comment