AN ORDER IS ISSUED IMPLEMENTING THE REVISED CLASS SCHEDULE BY DETERMINING EXTENDED WORKING HOURS FOR THE HIGH SCHOOL SECTION (CLASSES 8, 9, AND 10) IN GOVERNMENT, AIDED, AND RECOGNIZED SCHOOLS ACROSS THE STATE.
REVISED SCHOOL TIME SCHEDULE FOR HIGH SCHOOL CLASSES (8 TO 10) IN GOVERNMENT, AIDED, AND RECOGNIZED SCHOOLS ACROSS THE STATE: NEW TIMINGS ANNOUNCED .:ORDER NO.S2(A)/361/2025/DGE DT:10/06/2025
സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് / അംഗീകൃത സ്കൂളുകളിൽ ഹൈസ്കൂൾ വിഭാഗം (8, 9, 10 ക്ലാസുകള്‍ക്ക്) അധികപ്രവൃത്തി സമയം നിശ്ചയിച്ചുകൊണ്ട് പുതുക്കിയ ക്ലാസ് സമയക്രമം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
കേരള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം (RTE Act) എട്ടാം ക്ലാസ്, കേരള വിദ്യാഭ്യാസ ചട്ട പ്രകാരം (KER ) 9, 10 ക്ലാസ്സുകൾക്കും 220 പ്രവർത്തിദിനങ്ങളാണ് വേണ്ടത്. 220 പ്രവൃത്തിദിനങ്ങളിൽ 1100 ബോധനമണിക്കൂറുകളാണ് ലഭിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിന് 8 മുതൽ 10 വരെ ക്ലാസ്സുകൾക്ക് വെള്ളിയാഴ്ച്ചകൾ ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും, ഉച്ചയ്ക്ക്ശേഷം 15 മിനിറ്റും (ആകെ 30 മിനിറ്റ്) അധികപ്രവൃത്തി സമയം നിശ്ചയിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിട്ടുണ്ട്. മേൽസാഹചര്യത്തിൽ 8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗത്തിന് വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ ചുവടെ പറയും പ്രകാരം അധികപ്രവൃത്തിസമയം നിശ്ചയിച്ചുകൊണ്ട് ക്ലാസ് സമയക്രമം പുനഃക്രമീകരിച്ച് ഉടൻ പ്രാബല്യത്തിൽ വരുത്തി ഉത്തരവാകുന്നു.
DOWNLOAD ORDER HERE
ORDER NO.S2(A)/361/2025/DGE DT:10/06/2025
No comments:
Post a Comment