2004, 2009 ശമ്പള പരിഷ്കരണം -ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവുണ്ടായിട്ടുളള ജീവനക്കാർക്ക് റീ-ഓപ്ഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു
- RE-OPTION FOR 2004,2009 PAY REVISION:GO(P)83/2025/FIN DT:04/07/2025
- THE GOVERNMENT HAS ISSUED ORDER ALLOWING EMPLOYEES AFFECTED BY AUDIT OBJECTIONS IN THE 2004 AND 2009 PAY REVISIONS TO EXERCISE A RE-OPTION:
2004,2009 ശമ്പള പരിഷ്കരണം - ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവുണ്ടായിട്ടുളള ജീവനക്കാർക്ക് റീ-ഓപ്ഷൻ അനുവദിച്ച് ഉത്തരവ്.
- 2004, 2009 ശമ്പളപരിഷ്കരണ ഉത്തരവുകൾ പ്രകാരമുള്ള ശമ്പള നിർണ്ണയത്തിന്മേൽ ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവുണ്ടായിട്ടുള്ള ജീവനക്കാർക്ക് മാത്രമേ ഈ ഉത്തരവ് പ്രകാരം അനുവദിക്കുന്ന റീ-ഓപ്ഷൻ ആനുകൂല്യത്തിന് അർഹതയുള്ളൂ. ആയതിനു മുമ്പുള്ള ശമ്പള പരിഷകരണങ്ങൾക്കോ സമയ ബന്ധിത ഹയർഗ്രേഡ് പ്രൊമോഷനുകൾക്കോ ഈ ഉത്തരവ് ബാധകമല്ല.
- മേൽ ശമ്പള പരിഷ്കരണങ്ങൾക്ക് റീ-ഓപ്ഷൻ സമർപ്പിക്കേണ്ട സമയപരിധി ഈ ഉത്തരവ് തീയതി മുതൽ 3 മാസമായിരിക്കും. യാതൊരു കാരണവശാലും റീ-ഓപ്ഷൻ സമർപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു നൽകുന്നതല്ല.
- ഈ ഉത്തരവിൻ്റെ സമയ പരിധിയ്ക്ക് ശേഷം 2004, 2009 ശമ്പളപരിഷ്കരണ പ്രകാരമുള്ള ശമ്പള നിർണ്ണയത്തിന്മേൽ ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവുണ്ടാകുന്ന ജീവനക്കാർ ആഡിറ്റ് തടസ്സവാദ തീയതി മുതൽ 3 മാസത്തിനകം റീ-ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത ശമ്പളപരിഷ്കരണങ്ങൾക്ക് റീ-ഓപ്ഷന് അർഹതയുണ്ടാവുകയില്ല.
- ഈ ഉത്തരവ് പ്രകാരം അനുവദിക്കുന്ന റീ-ഓപ്ഷന്, റീ-ഓപ്ഷൻ സമർപ്പിയ്ക്കുന്ന തീയതിവരെ ഒരു തരത്തിലുള്ള കുടിശ്ശികയ്ക്കും അർഹതയുണ്ടായിരിക്കുന്നതല്ല. ഇതിനു വിരുദ്ധമായി അധിക തുക അനുവദിയ്ക്കുന്ന പക്ഷം, പ്രസ്തുത തുകയുടെ പലിശ കേരളാ ഫിനാൻഷ്യൽ കോഡിൽ സൂചിപ്പിച്ചിരിക്കുന്ന നിരക്കിൽ ശമ്പള നിർണ്ണയ അധികാരികളിൽ നിന്നും ഈടാക്കുന്നതാണ്.
- യഥാർത്ഥ ഓപ്ഷൻ തിയതി മുതൽ റീ-ഓപ്ഷൻ പ്രാബല്യത്തീയതി വരെ അധിക തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ ആയത് റീ-ഓപ്ഷൻ അനുവദിയ്ക്കുന്നതുവഴി ലഭിയ്ക്കുന്ന കുടിശ്ശിക തുകയിൽ തട്ടിക്കിഴിക്കേണ്ടതും, ബാക്കി തുക അവശേഷിക്കുന്നുണ്ടെങ്കിൽ ആയത് മുഴുവനായി 22/06/90 ലെ 43/90/ധന സർക്കുലറിൽ നിഷ്കർഷിച്ചിരിയ്ക്കുന്ന സമയപരിധിയ്ക്കകം പുതുക്കിയ ശമ്പളം അനുവദിക്കുന്നതിനു മുമ്പായി സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കേണ്ടതുമാണ്.
- സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്കും ഈ ഉത്തരവ് പ്രകാരം റീ-ഓപ്ഷന് അർഹതയുണ്ടായിരിക്കും. എന്നാൽ ടെർമിനൽ ലീവ് സറണ്ടർ ശമ്പളത്തിന്റെ കുടിശ്ശിക അനുവദിയ്ക്കുന്നതല്ല.
- 2004, 2009 ശമ്പള പരിഷ്കരണ ഉത്തരവുകളിലെ അനുബന്ധം II പ്രകാരം പരിഷ്കരിച്ച ശമ്പളസ്കെയിലിൽ ശമ്പള നിർണ്ണയം നടത്തുന്നത് സംബന്ധിച്ച് ഓപ്ഷൻ മാതൃക ഉൾപ്പെടെയുള്ള ചട്ടങ്ങൾക്കനുസൃതമായി റീ-ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്.
- ഉത്തരവ് പ്രകാരം അനുവദിയ്ക്കുന്ന റീ-ഓപ്ഷനുള്ള അപേക്ഷ ബന്ധപ്പെട്ട അധികാരികൾക്കോ/ വകുപ്പ് തലവൻമാർക്കോ സമർപ്പിക്കേണ്ടതാണ്. അതിന് പ്രത്യേക സർക്കാർ അനുമതി ആവശ്യമില്ല.
- സംശയമുള്ള വിഷയങ്ങൾ ഉചിതമാർഗ്ഗേന സർക്കാരിലേക്ക് അയച്ച് വ്യക്തത വരുത്താവുന്നതാണ്.
No comments:
Post a Comment