Friday, July 8, 2022

REGULARISATION OF PERIOD OF ABSENCE DURING WHICH TEACHERS COULD NOT RETURN TO WORK AFTER LEAVE DUE TO COVID-19: CIRCULAR NO.J2/12/2021/GEDN DT:28/12/2021.REJOINING AFTER LWA: COVID 19: INSTRUCTIONS:LETTER NO.H2/4200/2021/DGE DT:20/04/2021



  • കോവിഡ് 19 സാഹചര്യത്തിൽ അവധി കഴിഞ്ഞു അധ്യാപകർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കാതിരുന്ന കാലയളവ് ക്രമീകരിക്കുന്നത് - സംബന്ധിച്ച്:
1)കെ.എസ്.ആർ ഭാഗം 1 ലെ ചട്ടം 12(7) ന് ചുവടെയുള്ള കുറിപ്പ് 4 പ്രകാരം ഒരു സർക്കാർ ജീവനക്കാരൻ അവധി, പരിശീലനം, അന്യ സർവ്വീസ് എന്നിവ കഴിഞ്ഞാ മുൻ നിയമന കാലാവധി അവസാനിച്ചതിനെത്തുടർന്നോ നിയമനത്തിനായി വകുപ്പിൽ റിപ്പോർട്ട് ചെയ്ത തീയതിയ്ക്കും ഡ്യൂട്ടിയിൽ ചാർജെടുത്ത തീയതിയ്ക്കും ഇടയ്ക്കുള്ള കാലയളവ് ഡ്യൂട്ടിയായി ക്രമീകരിക്കാവുന്നതാണ്. ഇത്തരത്തിൽ വകുപ്പിൽ റിപ്പോർട്ട് ചെയ്ത തീയതിയ്ക്കും ഡ്യൂട്ടിയിൽ ചാർജെടുത്ത തീയതിയ്ക്കും ഇടയ്ക്കുള്ള കാലയളവ് ഡ്യൂട്ടിയായി ക്രമീകരിക്കുന്നതിന് തസ്തികയിൽ ഒഴിവ് അനിവാര്യമാണ്. നിയമനത്തിനായി കാത്തിരുന്ന കാലയളവ് ക്രമീകരിക്കുന്ന അവസരത്തിൽ വകുപ്പിൽ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ തസ്തികയിൽ ഒഴിവ് ഇല്ലായെങ്കിലോ അർഹതപ്പെട്ട അവധിയായോ ശൂന്യവേതനാവധിയായോ ക്രമീകരിക്കേണ്ടതാണ്.

2)മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച അവധി, പഠനാവധി, പ്രസവാവധി, ശൂന്യവേതനാവധി എന്നിവയെത്തുടർന്ന് നിയമനത്തിനായി കാത്തിരുന്ന കാലയളവ് ക്രമീകരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. അനുബന്ധം XII A, B, C പ്രകാരം അനുവദിച്ച അവധി കഴിഞ്ഞ് നിയമനത്തിനായി കാത്തിരിക്കുന്ന കാലയളവിൽ ബന്ധപ്പെട്ട തസ്തികയിൽ ഒഴിവില്ലാത്ത സാഹചര്യത്തിൽ നിയമനത്തിനായി കാത്തിരിക്കുന്ന കാലയളവ് സർക്കാർ അനുമതിയോടെ നോൺ ഡ്യൂട്ടിയായി മാത്രമേ ക്രമീകരിക്കാനാവൂ. എന്നാൽ, അന്യത്ര സേവനം, ചട്ടം 88 പ്രകാരമുള്ള ശൂന്യവേതനാവധി, പ്രസവാവധി എന്നിവയ്ക്ക് ശേഷം നിയമനത്തിനായി കാത്തിരുന്ന കാലയളവിൽ തസ്തികയിൽ ഒഴിവില്ലാത്ത പക്ഷം അർഹതപ്പെട്ട അവധിയായോ ശൂന്യവേതനാവധിയായോ ക്രമീകരിക്കേണ്ടതാണ്.

3)വ്യത്യസ്ത അവധികൾ ഉപയോഗപ്പെടുത്തിയ അധ്യാപകർ നിയമനത്തിനായി കാത്തിരുന്ന കാലയളവ് ക്രമീകരിക്കുന്നതും വ്യത്യസ്ത രീതിയിലായിരിക്കും. വകുപ്പിൽ റിപ്പോർട്ട് ചെയ്ത തീയതി, തസ്തികയിൽ ഒഴിവ് എന്നിവ ഓരോ വ്യക്തിയുടെ കേസിലും വ്യത്യസ്തമായിരിക്കും. ആയതിനാൽ വിവിധ അവധികൾക്ക് ശേഷം 28.09.2020 മുതൽ സേവനത്തിൽ പ്രവേശിച്ച അധ്യാപകരുടെ 01.06.2020 മുതൽ 27.09.2020 വരെയുള്ള കാലയളവ് നിരുപാധികം ഡ്യൂട്ടിയായി ക്രമീകരിക്കുന്നതിന് സാധിക്കുകയില്ല. മെഡിക്കൽ സർറ്റിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച അവധി, പഠനാവധി, പ്രസവാവധി, ശൂന്യവേതനാവധി എന്നിവയെത്തുടർന്ന് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന കാലയളവ്, സ്കൂൾ തുറക്കാത്തതിനാൽ അവധിയ്ക്ക് ശേഷം ഏതെങ്കിലും മാർഗ്ഗ മേലധികാരിയ്ക്കു റിപ്പോർട്ട് ചെയ്യുകയും തസ്തികയിൽ ഒഴിവ് നിലവിലുണ്ടായിരുന്നതുമായ സാഹചര്യത്തിൽ മാത്രം ഡ്യൂട്ടിയായും, റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിലോ തസ്തികയിൽ ഒഴിവ് ഇല്ലാതിരുന്ന അവസരത്തിലോ (ഇതിൽ ഏതിന്റെയെങ്കിലും ഒന്നിന്റെ അഭാവത്തിൽ പോലും) അർഹതപ്പെട്ട അവധിയോ ശൂന്യവേതനാവധിയായോ അല്ലെങ്കിൽ സർക്കാർ അനുമതിയോടെ നോൺ ഡ്യൂട്ടിയായോ ക്രമീകരിക്കാവുന്നതാണ്. നോൺ ഡ്യൂട്ടിയായി ക്രമീകരിക്കേണ്ട കേസുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വ്യക്തമായ ശുപാർശയോടെ സർക്കാരിൽ ലഭ്യമാക്കി അനുമതി വാങ്ങേണ്ടതാണ്.

No comments: