അറിയിപ്പുകൾ ,വാർത്തകൾ ഉത്തരവുകൾ
- ഗവൺമെന്റ് പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്റർമാരായി പ്രമോഷൻ ലഭിക്കുന്നതിന് അക്കൗണ്ട് ടെസ്റ്റ് ലോവറും,,കെ ഇ ആറും, നിർബന്ധമാക്കിക്കൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈ ബൂണൽ ഉത്തരവ് ,,,, 50 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇളവ് അനുവദിച്ച് ഗവൺമെന്റ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് നിലനിൽക്കില്ല എന്ന് കോടതി പറഞ്ഞിരിക്കുന്നു: കേന്ദ്ര നിയമം നിലനിൽക്കുമ്പോൾ അതിനെ മറികടക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകൾക്ക് പ്രസക്തിയില്ല എന്ന് കോടതി പറഞ്ഞു.
ONLINE DEPARTMENTAL EXAMINATION :
ഡിപ്പാർട്ട്മെന്റൽ പരീക്ഷ 21 മുതൽ മേയ് 13 വരെ, ഇത്തവണ മുതൽ ഓണ്‍ലൈൻ പരീക്ഷ.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മേയ് 13 വരെ നടത്തും. ഇത്തവണ മുതൽ ഓണ്‍ലൈൻ പരീക്ഷയാണ്. കൂടുതൽ പേർ പങ്കെടുക്കുന്ന പരീക്ഷകൾ ശനി, ഞായർ ദിവസങ്ങളിൽ എൻജിനിയറിംഗ് കോളജുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത എൻജിനിയറിംഗ് കോളജുകളും പിഎസ്സിയുടെ നാല് ഓണ്‍ലൈൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 31 സെന്ററുകളിലാണ് പരീക്ഷകൾ നടക്കുന്നത്. കെഎസ്ആർ മാത്രം രണ്ടു മണിക്കൂറും മറ്റു പരീക്ഷകൾ ഒന്നര മണിക്കൂറുമാണ് പരീക്ഷാസമയം. ഓണ്‍ലൈൻ പരീക്ഷയ് ക്ക് ഒരു മണിക്കൂറും കൂടി അധികമായി കണ്ടെത്തണം. അഡ്മിഷൻ ടിക്കറ്റ് പരിശോധനയ്ക്കും മാതൃകാ പരീക്ഷയ്ക്കും വേണ്ടിയാണ് സമയം ദീർഘിപ്പിച്ചത്.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒന്‍പതിനും 11.15നും ഉച്ചയ്ക്ക് 1.45നും മൂന്നു ഘട്ടങ്ങളിലായും കെഎസ്ആറിനു മാത്രം രാവിലെ ഒന്‍പതിനും ഉച്ചയ് ക്ക് ഒന്നിനും രണ്ടു ഘട്ടങ്ങളാ യിട്ടുമാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
അഡ്മിഷൻ ടിക്കറ്റിൽ പരീക്ഷാ കേന്ദ്രത്തിന്റെയും എത്രാമത്തെ ഘട്ടമെന്നും രേഖപ്പെടുത്തിയിരിക്കും. പിഎസ്സിയുടെ സൈറ്റിൽനിന്നും അഡ്മിഷൻ ടിക്കറ്റ് അവരവരുടെ പരീക്ഷ തുടങ്ങുന്നതിന് പത്തു ദിവസം മുന്‍പ് ലഭിക്കും. അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ചിരുന്ന സ്ഥലത്തും സമയത്തും കൃത്യമായി എത്തിച്ചേർന്നിരിക്കണം. പരീക്ഷയ്ക്ക് വരുന്നവർ വാച്ച്, മൊബൈൽഫോണ്‍, കാൽക്കുലേറ്റർ തുടങ്ങിയവ പരീക്ഷ നടക്കുന്ന പരിശോധന കേന്ദ്രത്തിലോ ഓണ്‍ലൈൻ പരീക്ഷ ഹാളിലോ കൊണ്ടുവരാൻ പാടില്ല.
പിഎസ്സി നൽകുന്ന അഡ്മിഷൻ ടിക്കറ്റിൽ വീണ്ടും ഫോട്ടോ പതിക്കാൻ പാടില്ല. പരീക്ഷ എഴുതുന്നവർ ആദ്യം പരിശോധന കേന്ദ്രത്തിൽ ഹാജരാകുക. അതിനുശേഷം അവിടെനിന്നും ലഭിക്കുന്ന അക്സസ് കാർഡ് കാണിച്ചാൽ മാത്രമേ ഓണ്‍ലൈൻ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. പരിശോധന സ്ഥലവും പരീക്ഷാഹാളും കാമറ നിരീക്ഷണത്തിലായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം പിന്നീട് അനുവദിക്കില്ല. യാത്രപ്പടി ലഭിക്കുവാൻ പരീക്ഷാ കേന്ദ്രത്തിൽനിന്നു ഹാജരായ സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ്.
Account Test KSR (Lo wer), KSR (Higher), Excise Test Part A-I, II Pa pers, Excise Test Part B-Criminal Law, Exe cutive Officers Test Paper II-KSR എന്നീ പരീക്ഷകൾക്ക് രണ്ടു മണിക്കൂറും മറ്റു പരീക്ഷകൾക്ക് ഒന്നര മണിക്കൂറും ആയിരിക്കും സമയക്രമം.
പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുന്‍പ് പരീക്ഷാർഥി കൾ പരീക്ഷാ കേന്ദ്രത്തിൽ ഹാ ജരായിരിക്കണം.
പരീക്ഷാർഥികൾ പരീക്ഷാ സമയങ്ങളിൽ ഒാഫീസ് മേധാ വി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം. (പ കർപ്പ് സ്വീകരിക്കില്ല)
അഡ്മിഷൻ ടിക്കറ്റ് സാക്ഷ്യപ്പെടുത്ത ുന്പോൾ പരീക്ഷാർഥിയുടെ ഒപ്പ്, ഫോട്ടോ, പേര് എന്നിവയും ഫ്രീ ചാൻസ് അവകാശപ്പെടുകയാണെങ്കിൽ ആയതും പരിശോധിച്ച് മേലധികാരി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മാർക്ക് ചെയ്തുവെന്നും ഓഫീസ് മുദ്രയോടൊപ്പം സാക്ഷ്യപ്പെടുത്തുന്ന മേലധികാരിയുടെ ഒപ്പ്, പേര്, തസ്തികയുടെ പേര് എന്നിവയോരോന്നും വ്യക്തമായിത്തന്നെ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇവയിലേതെങ്കിലുമൊന്ന് വിട്ടുപോകുന്നതിനാലും അപൂർണമോ, അവ്യക്തമോ ആയ സാക്ഷ്യപ്പെടുത്തലുകൾ കാരണമായും പരീക്ഷാർഥികൾക്ക് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടമാകുന്നതാണ്. പരീക്ഷാ സമയത്ത് ന്യൂനതയുള്ള അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കുന്ന പരീക്ഷാർഥികൾക്ക് പിന്നീട് ന്യൂനത പരിഹരിക്കുവാൻ അവസരം ലഭിക്കില്ല.
പരീക്ഷാർഥികൾ യഥാവിധി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാഹാളിൽ ഹാജരാക്കേണ്ടതും പരിശോധ നയ് ക്കു നൽകി തിരികെ കൈപ്പറ്റേ ണ്ടതുമാണ്.
ഓരോ പേപ്പറിന്റെയും പരമാവധി മാർക്ക് നൂറും വിജയിക്കുന്നതിനുള്ള കുറഞ്ഞ മാർക്ക് 40 ശതമാനവും ആയിരിക്കും. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങൾക്ക് മാർക്ക് നഷ്ടമാകുകയില്ല.
കമ്മീഷന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായി കുറിപ്പുകളോ, പുസ്തകങ്ങളോ, ഗൈഡുകളോ ഉപയോഗിക്കുന്നവരുടെയും മൊബൈൽ ഫോണ്‍, ഡിജിറ്റൽ ഡയറി, കാൽക്കുലേറ്റർ, പേജർ, ബ്ലൂടൂത്ത്, വാക്മാൻ തുടങ്ങിയ ഇലക്ട്രോണിക്/ വാർത്താവിനിമയ ഉപകരണങ്ങൾ പരീക്ഷാ കേന്ദ്രത്തിൽ ഉപയോഗിക്കുന്ന വരുടെയും പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്നവരുടെയും ഉത്തരക്കടലാസുകൾ അസാധുവാക്കുന്നതും അവർക്കെതിരേ കമ്മീഷൻ ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്.
പരീക്ഷാർഥികൾ തങ്ങളുടെ പ്രൊഫൈലിൽനിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്ക ുന്ന അഡ് മിഷൻ ടിക്കറ്റിൽ പിഎസ്സി മുദ്രയുടെ പ്രിന്റ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഓണ്‍ലൈൻ പരീക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. പരീക്ഷാ കേന്ദ്രത്തിൽനിന്നും പരിശോധനയ്ക്കുശേഷം ലഭിക്കുന്ന അക്സസ് കാർഡ് ഹാജരാക്കിയാൽ മാത്രമേ ഓണ്‍ലൈൻ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കൂ.
2. ഈ കാർഡിൽ ക്രമനന്പർ, രജിസ്റ്റർ നന്പർ, യൂസർ നെയിം, പാസ്വേഡ് എന്നിവ രേഖപ്പെടുത്തിയിരിക്കും. ഇത് രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
3. പരിശോധനയ്ക്കുശേഷം പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുന്‍പുതന്നെ കാർഡിൽ നിർദേശിച്ചിരിക്കുന്ന സീറ്റിൽ എത്തണം.
4. അക്സസ് കാർഡിൽ തന്നിരിക്കുന്ന യൂസർ നെയിം, പാസ് വേഡ് ഉപയോഗിച്ച് ഫയൽ ഓപ്പണ്‍ ചെയ്യുക. തുടർന്നു സ്ക്രീനിൽ വർച്വൽ കീ ബോർഡ് തെളിഞ്ഞുവരും.
5. മൗസ് മാത്രം ഉപയോഗിച്ചാണ് ഉത്തരം അടയാളപ്പെടുത്തേണ്ടത്.
6. പരീക്ഷയ്ക്ക് ആവശ്യമായ നിർദേശങ്ങൾ തെളിഞ്ഞു കാണും.
7. പതിനഞ്ച് മിനിറ്റ് ഓണ്‍ലൈൻ പരീക്ഷയുടെ പരിശീലനത്തിനായി അനുവദിക്കും.
8. പരിശീലനത്തിന് നൽകിയ സമയം കഴിഞ്ഞാൽ ഉടൻ യഥാർഥ പരീക്ഷയ്ക്ക് മോണിട്ടർ റെഡിയാകും.
9. പരീക്ഷാ സമയം സ്ക്രീനിൽ തെളിഞ്ഞു കാണാം.
10. ആകെ 100 ചോദ്യം. ഒരു സമയം ഒരു ചോദ്യം മാത്രമേ സ് ക്രീനിൽ കാണാൻ കഴിയൂ.
11. മോണിറ്റർ സ്ക്രീനിന്റെ താഴെയായി 100 ചതുരങ്ങളിലായി 100 ചോദ്യങ്ങൾ അടങ്ങിയ ഒരു സ്ട്രിപ് ഉണ്ടായിരിക്കും. ഏത് ചോദ്യമാണോ തെരഞ്ഞെടു ക്കുന്നത് ആ ചോദ്യം നീലനിറത്തിലാകും. ആ ചോദ്യവും ഉത്തരങ്ങളുടെ ഓപ്ഷൻസും പ്രത്യക്ഷപ്പെടുകയും ചെയ്യും. ശരി മാർക്ക് ചെയ്ത ഉത്തരങ്ങൾ ശരി മാർക്ക് ഒഴിവാക്കി മാറ്റിയെഴുതുവാനും സാധിക്കും. തെര ഞ്ഞെടുത്ത ചോദ്യങ്ങൾ നീലനിറത്തിലാകുന്നതിനാൽ പരീക്ഷാർഥിക്ക് ഉത്തരം രേഖപ്പെടുത്തിയവ ഏതെന്ന് വിലയിരുത്തുവാൻ സാധിക്കും.
12. ഏതെങ്കിലും ചോദ്യങ്ങൾ പുനഃപരിശോധനാ വിധേയമാക്കണമെങ്കിൽ റിവ്യൂ ബട്ടണ്‍ ഉപയോഗിക്കാം. ഉത്തരം എഴുതിയ ചോദ്യമാണെങ്കിൽ റിവ്യൂ ബട്ടണ്‍ ഉപയോഗിച്ചാൽ അത് ഓറഞ്ചുനിറത്തിലാവുകയും ഉത്തരം എഴുതാത്ത ചോദ്യങ്ങൾ മഞ്ഞനിറത്തിലാവുകയും ചെയ്യും. ഒരു നിശ്ചിത സമയമേ ഇതിനു ലഭിക്കൂ.
13. മുകളിലുള്ള ടൈമർ, സീറോയിൽ ആയാൽ അതുവരെ ഓപ്ഷൻസ് കൊടുത്ത എല്ലാ ഉത്തരങ്ങളും സേവ് ആവുകയും എക്സാം സ്റ്റാറ്റിസ്റ്റിക്സ് പേജ് പ്രത്യക്ഷപ്പെടുകയും പരീക്ഷാർഥി പരീക്ഷയിൽനിന്നും പുറത്തിറങ്ങുകയും ചെയ്യും.
14. എക്സാം സ്റ്റാറ്റിസ്റ്റിക്സ് പേജിൽ എത്ര ചോദ്യങ്ങളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തി, എത്ര ചോദ്യങ്ങളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് കാണിക്കും.
15. സിസ്റ്റം തകരാറിലാവുകയോ ഏതെങ്കിലും തരത്തിലുള്ള സഹായം പരീക്ഷാർഥിക്ക് ആവശ്യമായോ വന്നാൽ ഇൻവിജിലേറ്ററുടെ സഹായം തേടാവുന്നതാണ്. സംശയനിവാരണത്തിനായി മറ്റു പരീക്ഷാർഥികളുടെ സഹായം തേടുവാൻ പാ ടില്ല.
16. ഒരു ചോദ്യത്തിനെങ്കിലും പരീക്ഷാർഥി ഉത്തരം രേഖപ്പെടുത്തിയില്ലെങ്കിൽ ആ പരീക്ഷ അസാധുവായിരിക്കും
17. ഓരോ ശരി ഉത്തരത്തിനും ഒരു മാർക്ക് ലഭിക്കും. ശരി അല്ലാത്ത ഉത്തരത്തിന് 1/3 മാർക്ക് നഷ്ടപ്പെടുകയും ചെയ്യും (നെഗറ്റീവ് മാർക്ക് സംവിധാനം തുടരും).
*സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി അപ്ഡോറ്റ് ചെയ്യുക*
എൽ.പി, യു പി, എച്ച് എസ് വിഭാഗത്തിലുള്ള എല്ലാ സ്കൂളുകളും സമ്പൂർണ്ണയിലെ സ്കൂൾ ഡീറ്റെയിൽസ് കൃത്യമാണെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ച് Grama Panchayath, Parliamentary Constituency, Assembly Constituency, Taluk, Headmaster Name, Headmaster Phone No, Pincode, Instruction Medium എന്നീ ഫീല്‍ഡുകള്‍ ഉറപ്പായും ചേര്‍ത്തിരിക്കണം. Edit School details ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും ചേര്‍ക്കുക. സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി freeze ചെയ്യും. പിന്നെ വിവരങ്ങൾ ചേർക്കാൻ കഴിയില്ല. പൊതുജനങ്ങൾക്ക് വിദ്യാലയങ്ങളുടെ വിവരങ്ങൾ കാണാൻ സഹായിക്കുന്ന "സമേതം" എന്ന വെബ് സൈറ്റ് താമസിയാതെ launch ചെയ്യും. അതിലേക്ക് വിദ്യാലയ വിവരങ്ങൾ സമ്പൂർണ്ണയിൽ നിന്നാണ് ചേർക്കുക. സമ്പൂർണ്ണയിലെ വിവരങ്ങൾ തെറ്റായാൽ അത് സമേതത്തിൽ വരും. അതിനാൽ ഏറ്റവുമടുത്ത ദിവസം തന്നെ ഇത് ഉറപ്പാക്കുമല്ലോ? ഹൈസ്കൂൾ വിഭാഗത്തിലെ സ്കൂളുകൾ അവരവരുടെ സ്കൂളിലെ HSS/ VHSS വിഭാഗത്തിന്റെ സ്കൂൾ കോഡു കൂടി നൽകണം. *‼‼‼‼‼‼കെ.ഇ.ആർ ഭേദഗതി ഉത്തരവ് ബഹു .ഹൈക്കോടതി ശരിവെച്ചു* ‼‼‼‼‼‼ ************************************
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് സംരക്ഷിത അധ്യാപകരെ നിയമിക്കാനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആര്) സർക്കാർ കൊണ്ടുവന്ന പ്രധാന ഭേദഗതികൾ ഹൈകോടതി ശരിവെച്ചു. 1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണം, 1979ന് മുമ്പ് നിലവിലുള്ള സ്കൂളുകളിലുണ്ടാകുന്ന അധിക തസ്തികകളിൽ രണ്ട് ഒഴിവുകളിൽ ഒന്നിലേക്ക് മാനേജര്‍ക്ക് നിയമനം നടത്താം, രണ്ടാമത്തെ ഒഴിവ് സര്‍ക്കാര്‍ അധ്യാപക ബാങ്കില്‍നിന്നും നിയമിക്കണം എന്നീ വ്യവസ്ഥകളാണ് സിംഗിൾബെഞ്ച് ശരിവെച്ചത്.
അതേസമയം, 2016-17 അധ്യയന വർഷം മുൻ വർഷത്തെ സ്റ്റാഫ് പാറ്റേൺ ഒാർഡർ തുടരണമെന്ന വ്യവസ്ഥ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു ഒഴിവിലേക്ക് നിയമനത്തിന് ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഒരു ജില്ലയിലെയും അധ്യാപക ബാങ്കിൽ നിന്ന് ലഭിക്കാതിരുന്നാൽ പോലും ആ ഒഴിവ് നികത്തരുതെന്ന വ്യവസ്ഥയും കോടതി തള്ളി.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളില്‍ നിയന്ത്രണം ലക്ഷ്യമിട്ട് കൊണ്ടുവന്ന ചട്ട ഭേദഗതി ചോദ്യം ചെയ്ത് വിവിധ എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. മാനേജ്മെൻറി നെറ അവകാശങ്ങള്‍ കവരുന്ന നടപടിയാണ് ചട്ടഭേദഗതിയെന്നായിരുന്നു ഹരജിക്കാരുടെ വാദം. 1979 ന് ശേഷം സ്കൂളുകളിലുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പ്രൊട്ടക്ടഡ് അധ്യാപക ബാങ്കില്‍ നിന്ന് നിയമനം നടത്തണമെന്ന നിര്‍ദേശത്തോടെ 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി വരുത്തിയത്.
എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷമുണ്ടായ വിരമിക്കല്‍, രാജി, മരണം എന്നിങ്ങനെയുള്ള ഒഴിവുകളിലേക്ക് മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് ഈ ഭേദഗതിയും വിജ്ഞാപനവും തടസമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
1979ന് ശേഷം അനുവദിച്ചതും അപ്ഗ്രേഡ് ചെയ്തതുമായി സ്കൂളുകളിലെ അവധി ഒഴിവുകള്‍ ഉള്‍പ്പെടെ ഹ്രസ്വകാല ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്നായിരിക്കണം മാനേജര്‍മാര്‍ നിയമനം നടത്തേണ്ടതെന്നാണ് ഭേദഗതി പ്രകാരമുള്ള വ്യവസ്ഥ. ആശ്രിത നിയമനം, മറ്റ് നിയമനാവകാശം എന്നിവ പ്രകാരമുള്ള നിയമനം മാത്രമേ മാനേജ്മെൻറിന് നടത്താനാവൂ. ഇത്തരം ഒഴിവുകളിലേക്ക് ബന്ധപ്പെട്ട റവന്യൂ ജില്ലയിലെ അധ്യാപക ബാങ്കില്‍ ആളില്ലെങ്കില്‍ മറ്റ് ജില്ലകളിലെ ബാങ്കില്‍നിന്ന് നിയമിക്കണം. നിയമനങ്ങള്‍ ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയായിരിക്കണമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.
ഡിവിഷൻഫാൾ മൂലം ഒട്ടേറെ അധ്യാപകർ സംരക്ഷിത അധ്യാപകരായി നിലവിലിരിക്കെ സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിയിൽ അപാകതയില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.
അതേസമയം, 2015-16 ലെ സ്റ്റാഫ് പാറ്റേൺ ഒാർഡർ പിറ്റേ വർഷം അതേപടി തുടരാൻ സർക്കാറിന് നിർദേശിക്കാനാവില്ല. ഇത്തരമൊരു നടപടിക്ക് മുൻകൂട്ടി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. 2016-17 വർഷത്തെ സ്റ്റാഫ് പാറ്റേൺ കാര്യത്തിലെ നടപടിക്ക് 2016 ജൂലൈ 15ന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമായിരുന്നു. അതുണ്ടായിട്ടില്ല. അതിനാൽ, ഇത് സംബന്ധിച്ച ഭേദഗതി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. അധ്യാപക ബാങ്കിൽ നിന്ന് നിയമനത്തിന് ആളില്ലാതെ വന്നാൽ, ഒഴിവ് നികത്തരുതെന്ന് നിർദേശിക്കാൻ സർക്കാറിന് നിയമപരമായി കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൗ നിരീക്ഷണത്തോടെയാണ് ചട്ടഭേദഗതിയുടെ ഇൗ ഭാഗം തെറ്റാണെന്ന് വ്യക്തമാക്കിയത്.
സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നവർക്കും അല്ലാത്തവർക്കും തുല്യ പരിഗണന ലഭിക്കുന്ന രീതി ശരിയല്ലെന്ന് കോടതി വിലയിരുത്തി. ഇൗ സാഹചര്യത്തിൽ നിയമനം പാലിക്കുന്ന മാനേജ്മെൻറുകൾക്ക് നിയമനക്കാര്യത്തിലുൾപ്പെടെ ഇളവുൾപ്പെടെ ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. *************************************
****നാഷണല്‍ മീന്‍സ്- കം -മെറിറ്റ്: അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം
കേന്ദ്ര സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പു വഴി നടപ്പാക്കി വരുന്ന നാഷണല്‍ മീന്‍സ് -കം - മെറിറ്റ് (എന്‍.എം.എം.എസ്) സ്കോളര്‍ഷിപ്പിന് 2017-18 വര്‍ഷം അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ത്ഥികളും (3473 പേര്) സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഇപ്പോള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായുളള ഇന്‍സെന്റീവ് ധനസഹായത്തിനും, (എന്‍.എസ്.ഐ.ജി.എസ്.ഇ) നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 31 ആണ് അവസാന തീയതി. വെബ്സൈറ്റ്:www.scholarships.gov.in. ഫോണ്‍; 0471 2328438, 9496304015. ***************************************** ഉ ച്ചഭക്ഷണ പദ്ധതി സംസ്ഥാ മോണിറ്ററിങ്ങ് കമ്മിറ്റി ഇന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചേമ്പറിൽ കൂടിയ യോഗത്തിൽ ചർച്ച ചെയ്ത് തത്വത്തിൽ അംഗീകരിച്ച ചില തീരുമാനങ്ങൾ*
♦♦♦♦♦♦♦♦♦♦
1. കുക്കുമാരുടെ പ്രായം 2018 ജൂൺ മുതൽ 60 വയസ്സായി നിജപ്പെടുത്തും.
2. 250 കുട്ടികൾക്ക് ഒരു കുക്ക് എന്ന രീതിയിൽ ക്രമീകരിക്കും.
3. 100 കുട്ടികൾ വരെ കണ്ടിജൻസി 9 രൂപയാക്കി.
4. ഒരു കുട്ടിക്ക് 2 രൂപ നിരക്കിൽ പഞ്ചായത്ത് തലത്തിൽ പച്ചക്കറി വിതരണം ചെയ്യാൻ കടുബശ്രീയെ ചുമതലപ്പെടുത്തും'
5.അരി സ്കൂളുകളിൽ നേരിട്ട് എത്തിക്കാൻ സിവിൽ സപ്ലേയോട് ഒരു നിർദ്ദേശം വെച്ചു.
6. ജില്ലാ, സംസ്ഥാന തലത്തിൽ നല്ല രീതിയിൽ ഭക്ഷണം നൽകുന്ന സ്ക്കൂളുകൾക്ക് ക്യാഷ് അവാർഡ് നൽകും. ഇതിനായി 20 ലക്ഷം മാറ്റിവെയ്ക്കും,
7. ഉപജില്ലാ, ജില്ലാ, സംസ്ഥാന മോണിറ്ററിങ്ങ് കമ്മിറ്റികളിൽ യഥാക്രമം NM0, NFS, കോർഡിനേറ്റർമാർ എന്നിവരെ അംഗങ്ങളാക്കും.
8, നവമ്പർ ഒന്ന് മുതൽ ഗ്യാസ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ.
9. പാചകപ്പുര നവീകരണത്തിനുള്ള വിശദാംശങ്ങൾ ബദ്ധപ്പെട്ട NM0 മാർ നൽകണം.
10. ഭക്ഷണം കഴിച്ച കുട്ടികളുടെ കണക്ക് ഡെയ്ലി അപ്പ് ലോഡ് ചെയ്യുന്നത് ഈ മാസം 100 % മാക്കണം
മേൽ പറഞ്ഞ കമ്മിറ്റി തീരുമാനങ്ങൾ സർക്കാറിന് സമർപ്പിച്ച് അംഗീകരിക്കുന്ന മുറക്ക് നടപ്പിൽ വരും.
No comments:
Post a Comment