Tuesday, June 21, 2022

HEADMASTER APPOINTMENT IN MINORITY SCHOOLS:JUDGEMENT & GOVT ORDERS:REG:JUDGEMENT DT:16/08/2006 IN WP(C)37646/2003( KURIAN LIZY VS STATE OF KERALA) CIVIL APPEAL NOs. 826-827 OF 2017 THE MANAGER, CORPORATE EDUCATIONAL AGENCY Appellant(s) VERSUS JAMES MATHEW & ORS. Respondent(s) WITH CIVIL APPEAL NO. 828 OF 2017

  • HEADMASTER APPOINTMENT IN MINORITY SCHOOLS:JUDGEMENT & GOVT ORDERS:REG


  • HEADMASTER APPOINTMENT IN MINORITY SCHOOLS:CIVIL APPEAL NOs. 826-827 OF 2017 THE MANAGER, CORPORATE EDUCATIONAL AGENCY Appellant(s) VERSUS JAMES MATHEW & ORS. Respondent(s) WITH CIVIL APPEAL NO. 828 OF 2017("The emerging position is that, once the Management of person a minority educational institution makes a conscious choice of a a qualified person from the minority community to lead the institution either as the Headmaster or Principal, the court cannot go into the merits of the choice or the rationality or propriety of the process of choice. In that regard, the right under Article 30(1) is absolute".മൈനോരിറ്റി സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകനെ തെരെഞ്ഞെടുക്കുമ്പോൾ സുതാര്യമായ നടപടി ക്രമങ്ങൾ പാലിക്കണമെന്ന കുര്യൻ ലിസി കേസിലെ വിധി ജയിംസ് മാത്യു കേസിൽ ബഹു സുപ്രീം കോടതി over ruled ചെയ്തിട്ടുള്ളതിനാൽ മൈ നോരിറ്റി സ്ഥാപനങ്ങളിൽ മാനേജർക്ക് യോഗ്യതയുള്ള ആരെവേണേലും നിയമിക്കാവുന്നതാണ്.(നിയമിക്കപ്പെടുന്ന വ്യക്തി , സ്ഥാപനം നടത്തുന്ന  സമുദായപ്പെട്ടതാകണമെന്നോ  അതേ സ്കൂളിൽ ജോലി ചെയ്യുന്ന ആളാകണമെന്നോ,നടപടി ക്രമങ്ങൾ പാലിക്കണമെന്നോ  നിബന്ധനയില്ല ) )


"The fundamental right guaranteed under Article 30 (1) of the Constitution of India is that the right of the minorities of the institution to establish and govern educational institutions is absolute in the matter of appointment to the post of Headmaster / Principal. In case the Supreme Court has stated unequivocally, the appointment of a Principal / Headmaster of a Minority Educational Institution may be made by a person who is qualified by the said Institution. The power under Article 30 (1) of the Constitution for the appointment of the Headmaster / Principal of Minority Education in Institutions is an important aspect of the administration of Minority Educational Institutions and this right can be exercised in full."

  • ഭാരതത്തിന്റെ ഭരണഘടനയിലെ അനുച്ഛേദം 30 (1) പ്രകാരം ഉറപ്പ് നൽകുന്ന മൗലികാവകാശമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം പരിപൂർണ്ണമാണ്.

    i) ഭാരതത്തിന്റെ ഭരണഘടനയുടെ അനുച്ഛേദം 30 (1) താഴെപ്പറയുംപ്രകാരമാണ് :

    "30. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും ന്യൂനപക്ഷങ്ങൾക്കുളള അവകാശം.

    (1) എല്ലാ ന്യൂനപക്ഷങ്ങൾക്കും, അവ മതമോ ഭാഷയോ അടിസ്ഥാനമായുളളവയായാലും അവരുടെ ഇഷ്ടപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും അവകാശം ഉണ്ടായിരിക്കുന്നതാണ്".(All minorities, regardless of religion or language, have the right to establish and govern educational institutions of their choice)


    ii) N. Ammad vs. The Manager, Emjay High and Ors. (07.09.1998-SC):

    MANU/SC/0588/1998 എന്ന കേസിൽ ബഹു. സുപ്രീം കോടതി താഴെ പറയും

    പ്രകാരം വിധി പ്രസ്താവിച്ചിട്ടുള്ളതാണ് :"Thus the management's right to choose a qualified person as the Headmaster of the school is well insulated by the protective cover of Article 30(1) of the Constitution and it cannot be chiseled out through any legislative act or executive rule except for fixing up the qualifications and conditions of service for the post. Any such statutory or executive fiat would be violative of the fundamental right enshrined in the aforesaid Article and would hence be void."

    iii) Board of Secondary Education and Teachers Training vs. Jt. Director of Public Instructions, Sagar and MANU/SC/1277/199811) ബഹു. സുപ്രീം കോടതി താഴെ പറയും പ്രകാരം വിധി പ്രസ്താവിച്ചിട്ടുള്ളതാണ് :Ors. (22.11.1996 SC):

    "Minority educational institution can appoint principal of their own choice it is one of incidents of right to administer minority educational institution guaranteed under Article 30- denial of such right tantamount to violation of Article 30."

    iv) ബഹു. സുപ്രീംകോടതി മാനേജർ, കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി അഭി ജയിംസ് മാത്യുവും മറ്റുള്ളവരും (AIR 2017 SC 3762) എന്ന കേസിലെ 11/07/2017 തീയതിയിലെ വിധിന്യായത്തിൽ താഴെപ്പറയും പ്രകാരം വിധി പ്രസ്താവിച്ചിട്ടുളളതാണ്.

    "The emerging position is that, once the Management of person a minority educational institution makes a conscious choice of a a qualified person from the minority community to lead the institution either as the Headmaster or Principal, the court cannot go into the merits of the choice or the rationality or propriety of the process of choice. In that regard, the right under Article 30(1) is absolute"

    പ്രസ്തുത വിധിന്യായ പ്രകാരം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം ന്യൂനപക്ഷ സമുദായത്തിൽ നിന്നും യോഗ്യനായ ഒരാളെ പ്രസ്തുത സ്ഥാപനത്തിന്റെ നടത്തിപ്പിനായി തെരഞ്ഞെടുത്താൽ, പ്രസ്തുത തിരഞ്ഞെടുപ്പിന്റെ മെറിറ്റോ, റാഷണാലിറ്റിയോ പ്രൊപ്രൈറ്റിയോ കോടതിയ്ക്ക്  പരിശോധിക്കാൻ അധികാരമില്ലെന്നും അക്കാര്യത്തിൽ ഭരണഘടനയിലെ അനുച്ഛേദം 30(1) നൽകുന്ന അധികാരം പൂർണ്ണമാണെന്നും ബഹു. സുപ്രീം കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

    v) ഭാരതത്തിന്റെ ഭരണഘടനയിലെ അനുച്ഛേദം 30 (1)പ്രകാരം ഉറപ്പ് നൽകുന്ന മൗലികാവകാശമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും സ്ഥാപനത്തിന്റെ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ തസ്തികയിലേയ്ക്കുള്ള നിയമനം സംബന്ധിച്ചുളള വിഷയത്തിൽ പരിപൂർണ്ണമാണെന്ന് ബഹു. സുപ്രീം കോടതി അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുള്ള സാഹചര്യത്തിൽ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ നിയമനത്തിൽ പ്രസ്തുത സ്ഥാപനങ്ങൾക്ക് യുക്തമായ രീതിയിൽ യോഗ്യനായ ആളെ തെരഞ്ഞെടുക്കാവുന്നതാണ്. സ്ഥാപനങ്ങളിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ നിയമനത്തിന് ഭരണഘടന അനുച്ഛേദം 30 (1) പ്രകാരമുളള അധികാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം നടത്തുന്നതിനുള്ള പ്രധാന സംഗതിയായതിനാൽ തന്നെ പ്രസ്തുത അവകാശം പൂർണ്ണമായി വിനിയോഗിക്കാവുന്നതാണ്.
  •  മൈനോരിറ്റി സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകനെ തെരെഞ്ഞെടുക്കുമ്പോൾ സുതാര്യമായ നടപടി ക്രമങ്ങൾ പാലിക്കണമെന്ന കുര്യൻ ലിസി കേസിലെ വിധി ജയിംസ് മാത്യു കേസിൽ ബഹു സുപ്രീം കോടതി over ruled ചെയ്തിട്ടുള്ളതിനാൽ മൈ നോരിറ്റി സ്ഥാപനങ്ങളിൽ മാനേജർക്ക് യോഗ്യതയുള്ള ആരെ വേണേലും നിയമിക്കാവുന്നതാണ്.(നിയമിക്കപ്പെടുന്ന വ്യക്തി , സ്ഥാപനം നടത്തുന്ന  സമുദായപ്പെട്ടതാകണമെന്നോ  അതേ സ്കൂളിൽ ജോലി ചെയ്യുന്ന ആളാകണമെന്നോ നടപടി ക്രമങ്ങൾ പാലിക്കണമെന്നോ  നിബന്ധനയില്ല ) 

No comments: