Monday, July 11, 2022

ADMISSION REGISTER IN SCHOOL

  •  ADMISSION REGISTER IN SCHOOL

അഡ്മിഷൻ രജിസ്റ്റർ


• കേരള വിദ്യാഭ്യാസ ചട്ടങ്ങൾ CH:6 Rule :2 KER ഫോറം നമ്പർ 4- ൽ അഡ്മിഷൻ രജിസ്റ്റർ തയ്യാറാക്കി പരിപാലിക്കേണ്ടതാണ്.

• സ്കൂളിൽ പ്രവേശനം നേടുന്ന എല്ലാ കുട്ടികളുടെയും വിവരങ്ങൾ അഡ്മിഷൻ രജിസ്റ്ററിൽ ചേർ ക്കേണ്ടതാണ്.

. കുട്ടിയുടെ പേര്, ജനനതീയതി, മതം, ജാതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി കെ.ഇ.ആർ അദ്ധ്യായം 6 റൂൾ 2 പ്രകാരമാണ് അഡ്മിഷൻ രജിസ്റ്റർ തയ്യാറാക്കേണ്ടത്.

• സ്കൂളിലെ ഉയർന്ന ക്ലാസിലെ പരീക്ഷ പാസ്സാകുന്ന സാഹചര്യത്തിലും, റ്റി.സി നൽകുന്ന സാഹ ചര്യത്തിലും, സ്കൂൾ തുറന്ന ദിവസം മുതൽ തുടർച്ചയായി 5 പ്രവൃത്തി ദിവസങ്ങളിൽ സ്കൂളിൽ ഹാജരാകാത്ത സാഹചര്യത്തിലും, 15 ദിവസം തുടർച്ചയായി അനുമതിയില്ലാതെ സ്കൂളിൽ ഹാ ജരാകാതിരിക്കുന്ന സാഹചര്യത്തിലും, 15 ദിവസങ്ങളിൽ കൂടുതൽ സ്കൂളിൽ നിന്നും സ ചെയ്യപ്പെടുന്ന സാഹചര്യങ്ങളിൽ സ്കൂൾ രജിസ്റ്ററിൽ നിന്ന് കുട്ടികളെ നീക്കം ചെയ്യാവുന്ന താണ്.

(കുറിപ്പ് വ്യക്തമായ കാരണം പ്രഥമാധ്യാപകന് ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ കുട്ടി തുടർച്ചയായി 15 പ്രവൃത്തി ദിവസങ്ങളിൽ സ്കൂളിൽ ഹാജരാകാതിരുന്നാലും, കുട്ടിയെ സ്കൂളിൽ നിലനിർത്താവുന്നതാണ്)

അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ്

10-ാം തരം പരീക്ഷ എഴുതാതെ സ്കൂളിൽ നിന്നും മാറിപ്പോകുകയോ പഠനം നിർത്തുകയോ ചെയ്ത കുട്ടികൾക്ക് പിന്നീട് ആവശ്യം വരുന്ന സാഹചര്യത്തിൽ അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പിന് അപേക്ഷിക്കാവുന്നതാണ്. ഇതിനായി വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ പ്രധാനാദ്ധ്യാപകന് നൽകേണ്ടതാണ്. അപേക്ഷയോടൊപ്പം 20 രൂപയിൽ കുറയാത്ത മുദ്രപത്രം  കൂടി ഹാജരാക്കേണ്ടതാണ്. പ്രധാനാദ്ധ്യാപകൻ അപേക്ഷ പരിശോധിച്ച് 30 ദിവസത്തി നുളളിൽ അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ് നൽകേണ്ടതാണ്.

No comments: